NewsSports

പി.ആർ. ശ്രീജേഷ് കുടുംബ സമേതം കേരളം വിടുന്നു

മലയാളിയുടെ അഭിമാനം ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് കേരളം വിട്ട് കർണാടകയിലേക്ക് മാറുന്നു. കുടുംബ സമേതം ബംഗളൂരുവിലേക്ക് മാറുകയാണെന്ന് അദ്ദേഹം മനോരമ ന്യൂസ് ചാനലില്‍ നടത്തിയ സംവാദത്തില്‍ വ്യക്തമാക്കി. അടുത്ത വർഷം മുതലാണ് കേരളം വിട്ട് താമസിക്കുന്നത്.

‘‘കേരളം വിട്ടുപോകുകയല്ല, ഇനിയെങ്കിലും കുടുംബത്തിന്റെ കൂടെ നിൽക്കണമെന്നാണ് ആഗ്രഹം.’’– ശ്രീജേഷ് വ്യക്തമാക്കി. ‘‘അടുത്ത വർഷം ഞാൻ ബംഗളൂരുവിലേക്കു മാറുകയാണ്. കുടുംബവും എനിക്കൊപ്പം ഉണ്ടാകും. മകളുടെ സ്കൂൾ മാറ്റണം. അച്ഛനും അമ്മയും എനിക്കൊപ്പം ബംഗളൂരുവിലേക്കു വരുന്നുണ്ട്. ഇനിയെങ്കിലും കുടുംബത്തെ കൂടെ നിർത്തണം. ജോലി സംബന്ധമായി പ്രവാസി ജീവിതം പോലെ മാറുന്നു എന്നേയുള്ളൂ.’’– ശ്രീജേഷ് പറഞ്ഞു.

കായികപ്രേമികളെ ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് ശ്രീജേഷിൻ്റേത്. ബെംഗളൂരുവിലേക്കാണ് കുടുംബസമേതം മാറുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. കേരളം വിട്ടുപോകുകയല്ല, ഇനിയെങ്കിലും കുടുംബത്തിന്റെ കൂടെ നില്‍ക്കണമെന്നും ശ്രീജേഷ് പറഞ്ഞു.

ദേശീയ ഹോക്കി ടീമിലേക്ക് മറ്റൊരു മലയാളി വൈകാതെ എത്തുമെന്നും ശ്രീജേഷ് മനോരമ ന്യൂസ് സംവാദത്തില്‍ പ്രഖ്യാപിച്ചു. ആദര്‍ശ് എന്ന പയ്യന്‍ നിലവില്‍ ജൂനിയര്‍ ടീം ക്യാമ്പിലുണ്ട്. 2027ലെ ജൂനിയര്‍ ലോകകപ്പില്‍ ആദര്‍ശ്, ടീമിന്റെ ഗോള്‍ കീപ്പര്‍ ആകുമെന്നും ശ്രീജേഷ് വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *