News

കേരളത്തിൽ പതഞ്ജലിക്കെതിരെ 26 കേസുകൾ

കേരളത്തിൽ പതഞ്ജലിക്കെതിരെയുള്ള കേസുകളിലും നിയമ നടപടികളിലും വർധന. സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വിവിധ ജില്ലകളിലെ കോടതികളിലായി 26 കേസുകൾ പതഞ്ജലി ഉൽപന്നങ്ങളുടെ നിർമാതാക്കളായ ദിവ്യ ഫാർമസി, ഉടമകളായ യോഗാചാര്യൻ ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവരെ പ്രതികളാക്കി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി.

1954ലെ ഡ്രഗ്‌സ് ആന്‌റ് മാജിക് റെമഡീസ് (ഒബ്ജക്ഷണബിൾ അഡ്വർടൈസ്‌മെന്‌റ്) ആക്ട് ലംഘിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കുംവിധം പരസ്യപ്രചാരണം നടത്തുന്നുവെന്ന ജനകീയരോഗ്യ പ്രവർത്തകൻ ഡോ. കെ.വി. ബാബുവിന്‌റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഡ്രഗ്‌സ് വിഭാഗം 2023 ഒക്ടോബർ ഏഴിന് ടീം രൂപീകരിച്ച് നടപടി തുടങ്ങിയത്.

2024 മെയ് 14ന് സ്വമേധയാ കേസെടുക്കാനുള്ള സുപ്രീംകോടതി നിർദേശത്തെ തുടർന്ന് പ്രോസിക്യൂഷൻ നടപടികൾ സജീവമായി. 26 കേസുകളാണ് പതഞ്ജലിക്കെതിരെ കോടതികളിൽ നിലനിൽക്കുന്നതെന്നും ബാക്കി കേസുകളിൽ നിയമ നടപടി പുരോഗമിക്കുകയാണെന്നും ഡ്രഗ്‌സ് കൺട്രോളർ സുജിത് കുമാർ സത്യവാങ്മൂലത്തിൽ സുപ്രിംകോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *