കുട്ടികള്‍ക്ക് അറിവ് പകരുന്ന വിദ്യാലയങ്ങള്‍ തച്ച് തകര്‍ക്കാത്ത; അദ്ധ്യാപകരെ, ജനങ്ങളെ ബഹുമാനിക്കുന്ന ഒരു ജനപ്രതിനിധി. ഒരു നല്ല അദ്ധ്യാപകന്റെ സ്വാധീനം ഒരിക്കലും മായ്ക്കാനാവില്ല എന്നത് പോലെയാണ്, ഒരു നല്ല രാഷ്ട്രീയ നേതാവിന്റെ സ്വാധീനവുമെന്ന് ആര്‍.എസ്.പി. സംസ്ഥാന നേതാവ് സി. കൃഷ്ണചന്ദ്രന്‍. അധ്യാപക ദിനത്തില്‍ തന്നെ നടക്കുന്ന പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കൃഷ്ണചന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

‘ഗുരു ദക്ഷിണ”

സെപ്റ്റംബര്‍ 5
അദ്ധ്യാപക ദിനം
അദ്ധ്യാപകനും, ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്റെ പിറന്നാള്‍ ദിനമാണ് അദ്ധ്യാപക ദിനമായി ഇന്ത്യയില്‍ ആചരിക്കുന്നത്. അദ്ധ്യാപകരുടെ വിശുദ്ധമായ ജീവിതത്തിന്റെ ബാക്കി പത്രം അദ്ധ്യാപന കാലത്ത് അവര്‍ക്ക് ലഭിക്കുന്ന സ്‌നേഹവും, ബഹുമാനവും, എണ്ണിയാലൊടുങ്ങാത്ത ശിഷ്യ സമ്പത്തുമാണ്. ഈ ദിനത്തില്‍ എല്ലാ അദ്ധ്യാപക ശ്രേഷ്ഠര്‍ക്കും ആത്മാര്‍ത്ഥമായ ആദരവര്‍പ്പിക്കുന്നു.
നാളെ, 2023 സെപ്റ്റംബര്‍ 5
പുതുപ്പള്ളിയിലെ എല്ലാ വോട്ടര്‍മാര്‍ക്കും ജനാധിപത്യ രീതിയില്‍ ആദരവര്‍പ്പിക്കാനുള്ള ദിനം. അധികാര ധാര്‍ഷ്ട്യത്തിനെതിരെ പ്രതിഷേധമര്‍പ്പിക്കാനുള്ള അവസരം.
അദ്ധ്യാപകരുടെ സവിശേഷമായ ആത്മാര്‍ത്ഥതയും, അര്‍പ്പണബോധവും, സഹിഷ്ണുതയും, പരസ്പര ബഹുമാനവും തീരെയില്ലാത്ത നവ കേരള സ്‌കൂളിന്റെ അഭിനവ ഹെഡ് മാസ്റ്റര്‍ക്കും, പാര്‍ട്ടിയിലെ മാസ്റ്റര്‍ക്കും, ഇടുക്കിയിലെ ആശാനും, സൈബറിടങ്ങളിലെ പോരാളി ശിഷ്യന്മാര്‍ക്കും, പുതുപ്പള്ളി തിരഞ്ഞെടുപ്പിലൂടെ നാട്ടുകാരുടെ ആദരം വോട്ടിന്റെ രൂപത്തില്‍ രേഖപ്പെടുത്താനുള്ള സുവര്‍ണ്ണാവസരം.
(ബിജെപി പറഞ്ഞതല്ല)
”യോഗ്യരല്ലാത്തവര്‍ പഠിപ്പിക്കുന്ന അവസ്ഥ മാറണം,
യോഗ്യരല്ലാത്തവര്‍ ഭരിക്കുന്ന അവസ്ഥ മാറണം”എന്നതാണ് ഈ അദ്ധ്യാപക ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്ന ആവശ്യം. മികച്ച അദ്ധ്യാപകര്‍ രാഷ്ട്രത്തിനാവശ്യമാണെന്നത് പോലെ, മികച്ച ജനപ്രതിനിധിയും സമൂഹത്തിന് അത്യാവശ്യമാണ്.
കുട്ടികള്‍ക്ക് അറിവ് പകരുന്ന വിദ്യാലയങ്ങള്‍ തച്ച് തകര്‍ക്കാത്ത; അദ്ധ്യാപകരെ, ജനങ്ങളെ ബഹുമാനിക്കുന്ന ഒരു ജനപ്രതിനിധി. ഒരു നല്ല അദ്ധ്യാപകന്റെ സ്വാധീനം ഒരിക്കലും മായ്ക്കാനാവില്ല എന്നത് പോലെയാണ്, ഒരു നല്ല രാഷ്ട്രീയ നേതാവിന്റെ സ്വാധീനവും.
എല്ലാ അദ്ധ്യാപകര്‍ക്കും ആശംസകള്‍ നേരുന്നു;
ചാണ്ടി ഉമ്മന് വിജയാശംസകളും…