വയനാട്: പടമലയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകളെ സമൂഹമാദ്ധ്യമങ്ങളിലൂടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ അധിക്ഷേപം. പുൽപ്പള്ളി സുരഭി കവല വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ജോബി ജോർജ് ആണ് ഫേസ്ബുക്കിലൂടെ കുട്ടിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടത്. കുട്ടിയുടെ പിതാവ് മരിച്ചത് നന്നായി എന്ന തരത്തിലായിരുന്നു നേതാവിന്റെ പോസ്റ്റ്.

മൂന്ന് ദിവസം മുൻപ് കേന്ദ്രമന്ത്രിയും സംഘവും അജീഷിന്റെ കുടുംബത്തിനെ സന്ദർശിച്ചിരുന്നു. ഇവരോട് കുട്ടി തങ്ങളുടെ പ്രശ്‌നങ്ങൾ പങ്കുവക്കുകയും ചെയ്തിരുന്നു.

ഈ വാർത്ത സംബന്ധിച്ച ഒരു പോസ്റ്റിന് ചുവടെയാണ് കുട്ടിക്കെതിരെ മോശമായ കമന്റിട്ടിരിക്കുന്നത്. വായിക്കാൻ അറക്കുന്ന തരത്തിലുള്ള അസഭ്യവർഷമാണ് പോസ്റ്റിന് ചുവടെയുള്ള നേതാവിന്റെ കമന്റ്.