പുതിയ ഫീച്ചറുമായി മെറ്റ. വാട്‌സ്ആപ്പിൽനിന്ന് മെസഞ്ചറിലേക്ക് സന്ദേശം അയക്കാൻ കഴിയുമോ? ഇല്ലെന്നാകും ഉത്തരം. എന്നാൽ സംഗതി അടിമുടി മാറാൻ പോകുകയാണ്.

ടെലിഗ്രാം, മെസഞ്ചർ, സ്‌കൈപ്, സിഗ്‌നൽ, സ്‌നാപ് തുടങ്ങിയ മറ്റു ആപ്പുകളിലേക്ക് സന്ദേശമയക്കാൻ കഴിയുന്ന രീതിയിൽ ക്രോസ് ആപ്പ് ചാറ്റ് സൗകര്യമൊരുക്കാൻ തയാറെടുക്കുകയാണ് വാട്‌സ്ആപ്പ്

ആദ്യഘട്ടത്തിൽ ഗ്രൂപ്പ് ചാറ്റുകളും കാളുകളും ലഭ്യമായേക്കില്ല. മറ്റു ആപ്പുകളിൽനിന്നുള്ള സന്ദേശം വാട്‌സ്ആപ്പ് വേറെത്തന്നെ സൂക്ഷിക്കും. ഇത് ‘തേഡ് പാർട്ടി ചാറ്റ്‌സ്’ എന്ന പ്രത്യേകം സെക്ഷനിലാണ് കാണിക്കുക. മറ്റു ആപ്പുകളുടെ സമ്മതം അടക്കം ഇനിയും കടമ്പകളുള്ളതിനാൽ എന്നുമുതലാണ് ക്രോസ് ആപ്പ് ചാറ്റ് ലഭ്യമാകുകയെന്ന് പറയാനായിട്ടില്ല.

മാർച്ചിൽ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാക്കുമെന്ന് വാട്‌സ്ആപ് എൻജിനീയറിങ് ഡയറക്ടർ ഡിക് ബ്രൂവെർ പറഞ്ഞു.