ഇന്ത്യയുടെ ആകാശം സ്വന്തം കൈപ്പിടിയിലൊതുക്കിയ ശതകോടീശ്വരന്‍ ഗൗതം അദാനി ശ്രീലങ്കയിലെ മൂന്ന് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തന നിയന്ത്രണം സ്വന്തമാക്കാനൊരുങ്ങുന്നു. ഇന്ത്യക്ക് പുറത്ത് വിമാനത്താവള വ്യാപാരത്തിലേക്കുള്ള അദാനിയുടെ ആദ്യ നീക്കമാണ് ശ്രീലങ്കയിലേത്.

ശ്രീലങ്കയിലേക്കുള്ള അന്താരാഷ്ട്ര കവാടം എന്ന പെരുമയുള്ള കൊളംബോയിലെ ബണ്ഡാരനായകെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കൊളംബോയിലെ തന്നെ റത്മലാന എയര്‍പോര്‍ട്ട്, തുറമുഖ നഗരമായ ഹമ്പന്‍തോട്ടയിലെ മട്ടാല രജപക്സ എയര്‍പോര്‍ട്ട് എന്നിവയുടെ നിയന്ത്രണമാണ് അദാനി ഗ്രൂപ്പ് ഉന്നംവയ്ക്കുന്നത്. അദാനി ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ശ്രീലങ്കന്‍ സര്‍ക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ തിരുവനന്തപുരം, അഹമ്മബാദ്, ലക്നൗ, ജയ്പൂർ, ഗുവഹാത്തി, മാംഗ്ലൂർ വിമാനതാവളങ്ങൾ പൂർണ്ണമായും അദാനിയുടെ നിയന്ത്രണത്തിലാണ്.

തന്ത്രപ്രധാനമായ മുംബെ വിമാനതാവളത്തിൻ്റെ 73 ശതമാനം ഓഹരിയും അദാനിയുടെ കൈയ്യിലാണ്. നവി മുംബെ വിമാനതാവളത്തിൻ്റെ 74 ശതമാനം ഓഹരികളും അദാനിയുടെ കൈകളിൽ ഭദ്രം. അദാനി ഗ്രൂപ്പിലെ അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡാണ് വിമാനതാവളങ്ങളെ നിയന്ത്രിക്കുന്നത്.

മോദിയും ബി.ജെ.പിയും വളർന്നതോടൊപ്പം അദാനിയും വളർന്നു എന്ന് വ്യക്തം. അദാനിയുടെ സുവർണ കാലഘട്ടം ആണ് മോദി ഭരണത്തിൽ എന്ന് നിസംശയം പറയാം. ശ്രീലങ്കൻ വിമാന താവളങ്ങളിലും കണ്ണ് വച്ചിരിക്കുകയാണ് അദാനി . കൊളംബോയിലെ ബണ്ഡാരനായകെ ഇൻ്റർനാഷണൽ എയർപോർട്ട്, റത്മലാന എയർപോർട്ട്, ഹമ്പൻകോട്ടയിലെ മട്ടാല രജപക്സ എയർപോർട്ട് എന്നിവയുടെ നിയന്ത്രണത്തിനായി അദാനി ഗ്രൂപ്പ് ശ്രീലങ്കൻ സർക്കാരുമായി ചർച്ചകൾ നടന്നുവരികയാണ്.

തകർച്ചയിൽ നിന്ന് ടൂറിസത്തിലൂടെ കരകയറാൻ ശ്രമിക്കുന്ന ശ്രീലങ്ക അദാനിക്ക് കൈ കൊടുക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ. കൊളംബോ തുറമുഖത്ത് ടെർമിനലും 500 മെഗാവാട്ടിൻ്റെ കാറ്റാടിപ്പാടവും സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അദാനി പോർട്സ്.