‘ഓശാരമല്ല കേന്ദ്ര സർക്കാരിനോട് ചോദിക്കുന്നത്, ഇത് നിലനിൽപ്പിന് വേണ്ടിയുള്ള സമരം’: എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള സമരമാണ് ഡൽഹിയിലേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. രാജ്യത്തിന്റെ ഫെഡറലിസവും ഭരണഘടനയും തകർക്കുന്ന നിലപാടാണ് കേന്ദ്രസർക്കാറിന്‍റേതെന്നും അദ്ദേഹം പറഞ്ഞു.

‘കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് കടുത്ത അവഗണനയാണ്. സംസ്ഥാനത്തിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള സമരമാണ് ഇത്. കേന്ദ്രസർക്കാരിനോട് ഓശാരം അല്ല ചോദിക്കുന്നത്. ജനങ്ങൾക്ക് അവരുടെ അവകാശം നേടിക്കൊടുക്കാനുള്ള സമരമാണ് നടക്കുന്നത്.’ ഗോവിന്ദൻ പറഞ്ഞു.

വി.മുരളീധരന്റെ ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ല. മുരളീധരന്റെ മുഖമുദ്ര തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ്. കേരളത്തിലെ കോൺഗ്രസിന് മൃദുഹിന്ദുത്വ നിലപാടാണ്. അവരും ബി.ജെ.പിയും തമ്മിൽ ഐക്യമാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments