തന്റെ വസ്ത്രധാരണത്തെ മോശം ചിത്രീകരിക്കാൻ ശ്രമിച്ച സൈബർ പോരാളികൾക്ക് ചുട്ട മറുടിയുമായി നടി ചൈത്ര പ്രവീൺ. അടുത്ത പടം കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ സാരി ധരിച്ചത് എന്ന് പറയുന്നവരോട് പറയാനുള്ളത് ഞാൻ മോഡലിംഗ് തുടങ്ങിയത് 2015 മുതലാണ്. തീയറ്റർ ആർട്ടിസ്റ്റാണ്. മൂന്നാം വയസ് തൊട്ട് അഭിനയിച്ച് തുടങ്ങിയിട്ടുണ്ട്. ഞാനൊരു ഡോക്ടറാണ്. കരിയറും എന്റെ പാഷനും കഷ്ടപ്പെട്ടാണ് ഒരുമിച്ച് കൊണ്ടുപോയത്.

മോഡലിംഗിലൂടെ സിനിമയിൽ എത്താൻ സാധിക്കുമെന്ന് തിരിച്ചറിഞ്ഞതോടെ മോഡലിംഗ് ചെയ്തു. 2015 ലാണ് ഞാൻ ആദ്യ സിനിമയിൽ അഭിനയിക്കുന്നത്. ഇപ്പോഴും ഓഡിഷൻ കൊടുക്കുന്നുണ്ട്. ഡിസ്നി പ്ലസിൽ ഒരു സീരീസിൽ ഞാൻ വേഷമിടുന്നുണ്ട്. ഇതൊക്കെ എന്റെ കഠിനാധ്വാനമാണ്. ഇങ്ങനെയൊരാൾക്ക് ഒരൊറ്റ വീഡിയോ കൊണ്ട് ഫേസ്മസ് ആവാൻ ശ്രമിക്കേണ്ട കാര്യമുണ്ടോ ? വൈറൽ ആവാൻ വേണ്ടി സാരി ഉടുത്ത് വരേണ്ട ആവശ്യം എനിക്കില്ല. എനിക്ക് നല്ല ഭംഗി തോന്നി എന്നെ. അങ്ങനെയാണ് ആ കറുത്ത സാരി ധരിക്കുന്നത്. ചെറുപ്പത്തിൽ ഒരുപാട് ബോഡി ഷെയ്മിങ് അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് താനെന്ന് ചൈത്ര പ്രവീൺ. മോശം കമന്റുകളൊക്കെ നേരിട്ടിട്ടുണ്ട്.

അതിൽ നിന്നൊക്കെ അതിജീവിച്ച് എന്റെ ശരീരം കൊള്ളാം എന്ന നിലയിൽ ഞാൻ എത്തി. ഇവൾ നടന്നു പോകുമ്പോൾ എന്താണിങ്ങനെ എന്നൊക്കെ കേട്ടിട്ടുണ്ട്. നമ്മൾ നമ്മുടെ ശരീരത്തെ ഇഷ്ടപ്പെട്ട് തുടങ്ങുമ്പോഴാണ് നമ്മൾ അതിനെ ഉൾക്കൊള്ളുക. എന്റെ ശരീരം ഒരു ടൈപ്പാണ്. എനിക്ക് ആൺപിള്ളേരെ കാണുമ്പോൾ ചാട്ടമാണ് എന്നൊക്കെയാണ് അധിക്ഷേപം കേട്ടത്. ഞാൻ ഹൈപ്പർ ആക്ടീവാണ്. ആളുകളോട് സംസാരിക്കുന്നയാളാണ്. അതിനെ കുറിച്ചൊക്കെ മോശം കമന്റ് കേട്ടിട്ടുണ്ട്. നിങ്ങളുടെ ശരീരം സെക്സിയാണെന്ന് പറയും. അതൊക്കെ കേൾക്കുമ്പോൾ എനിക്ക് ഭയങ്കര സങ്കടം തോന്നാറുണ്ട്. 9ാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു സുഹൃത്ത് നീ ഹോട്ട് ആന്റ് സെക്സിയാണെന്ന് പറഞ്ഞപ്പോൾ ഞാൻ അവനോട് അടിപിടിച്ചിട്ടുണ്ട്. എന്നാൽ അതൊരു കോംപ്ലിമെന്റാണെന്ന് തിരിച്ചറിയാൻ ഒരുപാട് സമയമെടുത്തു.

നമ്മുടെ ആത്മവിശ്വാസം അനുസരിച്ചാണ് നമ്മൾ വസ്ത്രം തിരഞ്ഞെടുക്കുന്നത്. മറ്റുള്ളവർ എന്ത് കരുതും എന്ന് ചിന്തിക്കേണ്ട കാര്യമില്ല. അത് അവരുടെ കാഴ്ചപ്പാടാണ്. സാരിയിൽ നേവൽ കാണും, ക്ലീവേജ് കാണും. ഇപ്പോഴത്തെ പെൺകുട്ടികളൊക്കെ ക്ലീവേജ് കാണിക്കും. എന്ത് ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ ആണ്. സാരിയുടുക്കുമ്പോള്‍ മാറിന്റെ വിടവും വയറും എല്ലാം കണ്ടെന്നു വരാം,അത് സ്ത്രീ സൗന്ദര്യമാണ്: ചൈത്ര പ്രവീണ്‍സാരിയുടുക്കുമ്പോള്‍ മാറിന്റെ വിടവും വയറും എല്ലാം കണ്ടെന്നു വരാം,അത് സ്ത്രീ സൗന്ദര്യമാണെന്ന് മനസ്സിലാക്കണം എന്നായിരുന്നു നടിയുടെ പ്രതികരണം. ഒരു അഭിമുഖത്തിനെത്തിയപ്പോയായിരുന്നു നടി തനിക്കെതിരെ സൈബർ ആക്രമണം ഉണ്ടായെന്ന് തുറന്നടിച്ചത്.

അടുത്ത ഹണി റോസ് ആകാനുള്ള ശ്രമമാണോ എന്ന് കമന്റുകളോടുള്ള മറുപടി ഇങ്ങനെ-‘കുറേ പേർ കമന്റ് ചെയ്യാറുണ്ട് ഇങ്ങനെ. എന്റെ ശരീരം ഇങ്ങനെയാണ്. ഒരു പ്രായം വരെ ഞാൻ കരഞ്ഞിട്ടുള്ളത് എന്റെ ശരീരം ഇങ്ങനെയായത് കൊണ്ട്. കർവി ആയിരിക്കുകയെന്നത് എനിക്ക് കിട്ടിയൊരു ധൈര്യമാണത്. ഹണി റോസിന്റെത് നല്ലൊരു ശരീരമാണ്. അവർ അതിൽ അടിപൊളിയായി നടക്കുന്നു. അവർ സന്തോഷവതിയാണ്. വെച്ച് കെട്ടാണ് എന്ന് പറയുന്നവരോട് അല്ല വെച്ച് കെട്ടല്ല എന്ന് പറഞ്ഞ് തിരിഞ്ഞ് നിന്ന് കാണിച്ചുകൊടുക്കാൻ പറ്റുമോ?’, ചൈത്ര പറഞ്ഞു.