തിരുവനന്തപുരം : ഇടത് സർക്കാരിന്റെ നേതൃത്വത്തിൽ കോടികൾ മുടക്കിയ ഒന്നടിവര ഇട്ട് പറഞ്ഞാൽ കോടികൾ മുക്കിയ കേരളീയം പരിപാടി അടുത്ത കൊല്ലവും തുടരുമെന്ന് മുഖ്യമന്ത്രി . കേരളീയം ഒരു തരത്തിലും ധൂർത്തല്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം .

കേരളീയം സംസ്ഥാനത്തിന്റെ ആവശ്യമാണ്. കലാരംഗം കേരളീയത്തെ പിന്താങ്ങി. ഇതുവരെ ഇങ്ങനെ ഒരു പരിപാടി നടത്താൻ കഴിഞ്ഞില്ലല്ലോ എന്നാണ് പൊതുസമൂഹം കരുതുന്നതെന്നും നാടിന് മുന്നോട്ട് പോകാനുള്ള ഭാഗമായിരുന്നു കേരളീയം പരിപാടിയെന്നും കേരളത്തിന്റെ സംസ്‌കാരവും പാരമ്പര്യവും തന്മയത്തോടെ അവതരിപ്പിക്കുന്നതായിരുന്നു കേരളീയം. വിദേശികളുൾപ്പെടെ പങ്കെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആയിരക്കണക്കിന് കലാകാരന്മാരാണ് കേരളീയത്തിൽ പങ്കെടുത്തത്. നമ്മൾ പുരോഗതിയുടെ പാതയിലാണ്. വിദ്യഭ്യാസ രംഗത്ത് വലിയ പുരോഗതി കൈവരിച്ചു. നമ്മുടെ നാട് മാറുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ കേരളം നട്ടം തിരിയുമ്പോൾ സർക്കാർ വരുത്തി വച്ച അധിക ചെലവ് പരിപാടിയെ കുറിച്ചാണ് മുഖ്യൻ പൊക്കിയടിക്കുന്നതെന്നുള്ളതാണ്.

ക്ഷേമപെൻഷനോ ശമ്പളത്തിനോ പോലും പണമില്ലെന്ന് പറയുന്ന സമയത്ത് കഴിഞ്ഞ ദിവസം പത്ത് കോടി രൂപയാണ് നൽകിയ തുകയൊന്നും മതിയായില്ലെന്ന് പറഞ്ഞ് വീണ്ടും കേരളീയത്തിനായി ധനവകുപ്പ് അനുവദിച്ചത്. ഇതേ നയം അടുത്ത തവണയും ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി ഇന്ന് നിയസഭയിൽ പറഞ്ഞത്.