തിരുവനന്തപുരം: ഇസഡ് പ്ലസ് അതീവ സുരക്ഷ ആവശ്യമുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷാ കാര്യങ്ങളും സുരക്ഷ നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥരുടെ ചുമതലകളും അതീവ രഹസ്യ സ്വഭാവമുള്ളതിനാല്‍ വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇവരുടെ ചുമതലയെന്തെന്നും ഇത് സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ എന്നുമുള്ള എം.കെ. മുനീര്‍ എം.എല്‍.എയുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ നിര്‍വ്വാഹമില്ലായ്മ വെളിപ്പെടുത്തിയത്.

പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫിസര്‍മാരുടെ ജോലി അതീവ രഹസ്യ സ്വഭാവമാണ് ഉള്ളതെന്നും അതുകൊണ്ട് അവരുടെ കൃത്യനിര്‍വ്വഹണ ചുമതലകള്‍ എന്തെന്ന് വെളിപ്പെടുത്താനാവില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടി വൈചിത്ര്യമുണ്ടെന്നാണ് വിലയിരുത്തല്‍.