രണ്ടാം വയസ്സിൽ എവറസ്റ്റ് കയറി റെക്കോർഡ് ഇട്ടിരിക്കുകയാണ് രണ്ടു വയസുകാരൻ കാർട്ടർ ഡാലസ് . ലോകത്തിൽ എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോർഡാണ് കാർട്ടർ ഡാലസ് സ്വന്തമാക്കിയിരിക്കുന്നത്. നാല് വയസുള്ളവരുടെ ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ലോക റെക്കോർഡാണ് കാർട്ടൺ തകർത്തത്. സമുദ്രനിരപ്പിൽ നിന്ന് 17,598 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തെക്കൻ കൊടുമുടിയാണ് ഈ കുഞ്ഞു മിടുക്കൻ കരസ്ഥമാക്കിയത്.

2023 ആഗസ്റ്റിലാണ് സ്‌കോട്ട്‌ലൻഡിൽ നിന്ന് കുടുംബം യാത്ര ആരംഭിച്ചത്. ഇന്ത്യയും ശ്രീലങ്കയും മാലദ്വീപും സന്ദർശിച്ചതിന് ശേഷമാണ് ഇവർ നേപ്പാളിൽ എത്തിയത്, ഏകദേശം ഒരു വർഷം നീണ്ടു നിൽക്കുന്ന ഏഷ്യ യാത്രയ്ക്കിടയിൽ കുഞ്ഞ് കാർട്ടൻ റെക്കോർഡ് സൃഷ്ടിച്ചു എന്ന് ചുരുക്കം. ബ്രിട്ടീഷ് ദമ്പതികളായ റോസ് ഡാലസിൻ്റെയും ജേഡിൻ്റെയും മകനായ കാർട്ടർ അച്ഛൻ്റെ പുറകിലിരുന്നായിരുന്നു ട്രാക്കിംഗ് പൂർത്തിയാക്കിയത്. ഉയരം കൂടുമ്പോഴുണ്ടാകുന്ന യാതൊരു പ്രശ്‌നങ്ങളും കുഞ്ഞിനുണ്ടായിരുന്നില്ലെന്ന് റോസ് അന്തരാഷ്‌ട്ര മാദ്ധ്യമത്തിനോട് പറഞ്ഞു.

ബേസ് ക്യാമ്പിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലെ ഡോക്ടർ കുഞ്ഞിൻ്റെ ആരോഗ്യനില പരിശോധിച്ച് ഉറപ്പാക്കിയതിന് ശേഷമാണ് യാത്ര തുടർന്നത്. കാഠ്മണ്ഡുവിലെത്തി 24 മണിക്കൂറിനുള്ളിൽ മലകയറ്റം തുടങ്ങി. എല്ലാവരും പതിവായി ശ്വസന വ്യായാമങ്ങൾ ചെയ്തിരുന്നതിനാൽ ട്രക്കിംഗ് സമയത്ത് താരതമ്യേന ബുദ്ധിമുട്ട് കുറവായിരുന്നു. കുഞ്ഞ് കാർട്ടർ മുഴുവൻ കുടുംബവും തയ്യാറെടുപ്പിൻ്റെ ഭാഗമായി ഐസ് വെള്ളത്തിൽ കുളിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.