മലപ്പുറം വണ്ടൂരില്‍ സ്വന്തം പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ മകന്റെ ശ്രമം. കുടുംബ തർക്കത്തെ തുടർന്നാണ് ഇന്നലെ വൈകുന്നേരം മൂന്നരയോടെ പിതാവ് വാസുദേവനെ, മകൻ സുദേവ് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

34 വയസ്സുകാരനാണ് സുദേവ്. കാറിടിച്ചിട്ട് കടന്നുകളയാൻ ശ്രമിച്ച മകനെ നാട്ടുകാർ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.

അപകടത്തില്‍ വാസുദേവന് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വാസുദേവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്പാല സര്‍വീസ് സഹകരണ ബാങ്കിനു മുന്‍വശത്ത് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന അച്ഛനെ പിന്നാലെ കാറിലെത്തിയ മകന്‍ ഇടിച്ചിടുകയായിരുന്നു.