തൃശ്ശൂര്‍ കുന്നംകുളം കാവിലക്കാട് ക്ഷേത്രത്തില്‍ ദേശക്കാര്‍ തമ്മിലടിച്ചു. ആനയെ നിര്‍ത്തുന്ന സ്ഥാനത്തെ ചൊല്ലിയാണ് നാട്ടുകാര്‍ തമ്മില്‍ കൂട്ടയടി.

ആനയെ നിര്‍ത്തുന്ന സ്ഥാനത്തെ ചൊല്ലി നാട്ടുകാര്‍ തമ്മില്‍ കൂട്ടയടി. കാവിലക്കാട് കൂട്ടിയെഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനകളുടെ സ്ഥാനത്തെ സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

ക്ഷേത്രത്തിലെ കൂട്ടിയെഴുന്നള്ളിപ്പിന് ദേവസ്വം ആനയ്ക്കാണ് തിടമ്പ്. ഈ ആന നടുവിലാണ് നില്‍ക്കുക. ഇതിനും വലത്തേ ഭാഗത്ത് നില്‍ക്കുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനാണ്. ഇടത്തേഭാഗത്ത് നില്‍ക്കുന്ന ആനകളെ സംബന്ധിച്ചാണ് തര്‍ക്കമുണ്ടായത്. തൃക്കടവൂര്‍ ശിവരാജു എന്ന ആനയെയാണ് ഈ സ്ഥാനത്തേക്ക് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിറക്കല്‍ കാളിദാസനെ ആ സ്ഥാനത്തേക്ക് നിര്‍ത്താന്‍ കമ്മിറ്റി ഭാരവാഹികള്‍ അങ്ങോട്ടേക്കെത്തിയതോടെയാണ് ആനകളുടെ കമ്മിറ്റിക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

സംഘര്‍ഷം ശക്തമായതോടെ ആനകളെ അവിടെനിന്നും മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.