തിരുവനന്തപുരം : വെള്ളായണിയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. വെള്ളായണി വവ്വാമൂല കായലിൽ കുളിക്കാൻ ഇറങ്ങവേയുണ്ടായ അപകടത്തിലാണ് വിദ്യാർത്ഥികൾ മരണപ്പെട്ടത്. വിഴിഞ്ഞം ക്രൈസ്‌റ്റ്‌ നഗർ കോളജിലെ വിദ്യാർത്ഥികളാണ് മരണപ്പെട്ടത്.

ഇന്ന് ഉച്ചയോടെയാണ് വിദ്യാർത്ഥികൾ കുളിക്കാനിറങ്ങിയത്. കുട്ടികൾ പരിസരവാസികളല്ല അതിനാൽ കായലിന്റെ സ്വഭാവത്തെപ്പറ്റി അറിയുന്നവരല്ല. കുട്ടികൾ വിഴിഞ്ഞം സ്വദേശികളാണ് എന്നാണ് ലഭിക്കുന്ന വിവരം. കായലിന്റെ ഉള്ളിൽ ചെളി കെട്ടിക്കിടക്കുന്നതിനാൽ ദുരന്തത്തിന്റെ ആഘാതം കൂട്ടി.

മൂന്നുപേരുടെ മൃതദേഹം കരയ്ക്കെത്തിച്ചു. നാലാമനായ വിദ്യാർത്ഥി ബഹളം വച്ചതിനെ തുടർന്നാണ് നാട്ടുകാർ ഓടിക്കൂടി വിദ്യാർത്ഥികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങിയത്.