നടൻ വിജയ് രാഷ്ട്രീയത്തിലേക്ക്

ചെന്നൈ∙ : നടൻ വിജയ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ഇതിനായി പ്രത്യാകം പാർട്ടി രൂപീകരിക്കുന്നു എന്നാണ് വിവരം. അങ്ങനെയെങ്കിൽ പാർട്ടി രൂപീകിരിച്ച് ഒരു മാസത്തിനകം തിരഞ്ഞെടുപ്പ് കമ്മിഷനിൽ റജിസ്റ്റർ ചെയ്തേക്കും. ആരാധക കൂട്ടായ്മ യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് നിർണായക ചർച്ചകൾ നടന്നതായി വിവരങ്ങൾ പുറത്ത് വരുന്നുണ്ട് .

വിജയ് ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നു. അതേ സമയം 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മതിയെന്നതാണ് വിജയുടെ തീരുമാനം. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ നിയമസഭാമണ്ഡലങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആരാധകസംഘടനയായ ‘‘വിജയ് മക്കൾ ഇയക്കം’’ തീരുമാനിച്ചിരുന്നു.

മുൻപ് ലിയോ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ രാഷ്ട്രീയത്തിലിറങ്ങുമെന്ന വ്യക്തമായ സൂചന വിജയ് നൽകിയിരുന്നു. 234 മണ്ഡലങ്ങളിലും ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കാനും മക്കൾ ഇയക്കത്തെ ചുമതലപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments