തിരുവനന്തപുരം : നിയമസഭയിൽ അവതരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറുടെ അംഗീകാരം. മന്ത്രിസഭാ യോഗം അംഗീകാരം നൽകിയ കരട് പ്രസംഗത്തിനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകിയത്. ഈ മാസം 25നാണ് നിയമസഭ ചേരുക . മുന്‍ വര്‍ഷങ്ങളില്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ ഒട്ടേറെ തവണ വിശദീകരണം ചോദിച്ച
ഗവര്‍ണര്‍ ഇത്തവണ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം പോലും ചോദിക്കാതെയാണ് ​ഗവർണർ അംഗീകാരം നൽകിയത്.

കേന്ദ്ര നയങ്ങളോടുള്ള എതിര്‍പ്പ് ഉൾപ്പെടുന്നതാണ് ഇത്തവണത്തെ കരട് ബജറ്റ് എന്നതിനാൽ ഇത് ഗവര്‍ണര്‍ വായിക്കുമോ എന്നതി‌ത് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം . ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരിനിടെ നടക്കുന്ന നയപ്രഖ്യാപന പ്രസംഗം ശ്രദ്ധ നേടുമെന്നതിൽ സംശയമില്ല. പ്രസംഗം വായിക്കണമെന്ന ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ രാജ്ഭവന്‍ ശ്രമിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

ഈ മാസം 25ന് ആണ് തുടക്കം കുറിക്കുന്ന 2024ലെ ആദ്യ നിയമ സഭ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള ചര്‍ച്ച ജനുവരി 29 മുതല്‍ ജനുവരി 31 വരെ നടക്കും. ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന സമ്മേളനത്തില്‍ ബജറ്റ് അവതരണത്തിന് ശേഷം ഫെബ്രുവരി 12 ന് വീണ്ടും ചേരും. 14 വരെ ബജറ്റിന് മേലുള്ള ചര്‍ച്ച നടക്കും. ഫെബ്രുവരി 15 മുതല്‍ 25 വരെ സഭാ സമ്മേളനം നടക്കില്ല. തുടര്‍ന്ന് ഫെബ്രുവരി 26 മുതല്‍ ബജറ്റ് മേലുള്ള വോട്ടെടുപ്പടക്കം നടപടികള്‍ തുടരും. മാര്‍ച്ച് 27 വയാണ് ,സമ്മേളനം .