എറണാകുളം : ഒരു ഭാ​ഗത്ത് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് പൂർത്തിയായതിന്റെ ആഘോഷം. മറുഭാ​ഗത്ത് പ്രതിഷ്ഠാ ചടങ്ങ് പൂർത്തിയായതിന്റെ പ്രതിഷേധ പ്രകടനം. കൊച്ചിയിൽ അയോധ്യയിൽ ഉണ്ടായിരുന്ന ബാബറി മസ്ജിദിന്റെ രൂപവും ബാനറുകളും ഉയർത്തിയാണ് എസ്എഫ്‌ഐ പ്രതിഷേധം രേഖപ്പെടുത്തിയത്.

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലാണ് സംഭവം . കോളേജിന്റെ പ്രവേശന കവാടത്തിലാണ് രൂപം ഉണ്ടാക്കിവെച്ചത്. പാലക്കാട് വിക്ടോറിയ കോളേജിൽ ബാനര്‍ ഉയര്‍ത്തി പ്രതിഷേധം രേഖപ്പെടുത്തി . ബാബറിയുടെ ശവക്കല്ലറയില്‍ രാമക്ഷേത്രത്തിന്റെ തറക്കല്ല് എന്നാണ് എഴുതിയിരുന്നത്.ഇതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി ബാനര്‍ നീക്കം ചെയ്യുകയായിരുന്നു .

തമിഴ്നാട്ടിയലും സമാന രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നു. അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണത്തിനായി തയ്യാറാക്കിയ എല്‍ഇഡി സ്‌ക്രീനുകള്‍ നീക്കം ചെയ്യ്തായിരുന്നു ഇവരുടെ വിയോചിപ്പറിയച്ചത്.

എന്നാൽ സ്‌ക്രീനുകള്‍ നീക്കിയത് തമിഴ്നാട് പോലീസ് ആണെന്നതിനാൽ വിഷയം മറ്റൊരു തലത്തിലേക്ക് പോയിരിക്കുകയാണ്. കേന്ദ്രമന്ത്രി നിര്‍മല സീതാരാമനാണ് സ്ക്രീനുകൾ നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചത്. കാഞ്ചീപുരത്ത് കാമാക്ഷി അമ്മന്‍ ക്ഷേത്രത്തിലെ എല്‍ഇഡി സ്‌ക്രീനുകള്‍ നീക്കുന്ന ദൃശ്യങ്ങളാണ് കേന്ദ്ര മന്ത്രി പുറത്ത് വിട്ടത്. നിര്‍മല സീതാരാമന്‍ ഇവിടെയാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് തല്‍സമയം കാണുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.