പ്രധാനമന്ത്രി ​ഗുരുവായൂരിൽ; സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും, കൊച്ചിൻ ഷിപ്പ്‌യാർഡിൽ വികസന പദ്ധതികളുടെ ഉദ്ഘാടനം ഉച്ചയ്ക്ക്

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന് ഇന്നലെ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ​ഗുരുവായൂരിലെത്തും. തൃശൂർ ശ്രീകൃഷ്ണ കോളേജേ് ഗ്രൗണ്ടിലെ ഹെലിപാടിൽ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗം ഗുരുവായൂർ ക്ഷേത്രത്തിലെത്തും.

ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ കല്ല്യാണത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ​ഗുരുവായൂരിലെത്തുന്നത്.

ഗുരൂവായൂരിലെത്തിയ ശേഷം തൃപ്രയാർ ക്ഷേത്രത്തിലും ദ‍ർശനം നടത്തും. ഉച്ചയ്ക്ക് ‍കൊച്ചിയിലേക്ക് തിരികെയെത്തുന്ന പ്രധാനമന്ത്രി കൊച്ചിൻ ഷിപ്പ്‌യാർഡിൽ മൂന്ന് വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.

പിന്നീട് ബിജെപിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കും. വൈകുന്നേരത്തോടെ തിരികെ ഡൽഹിയിലേക്ക് മടങ്ങും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments