താമരമൊട്ട് കൊണ്ട് തുലാഭാരം, പ്രത്യേകം പൂജകൾ, സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു – ​ഗുരുവായൂരിൽ ‘മോദി ഷോ’!

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹവേദിയിലെത്തി. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡലത്തിലാണ് ചടങ്ങ്. പ്രധാനമന്ത്രി വധുവരന്മാർക്ക് ആശംസ അറിയിച്ചു.

മോദിക്കായി വിശേഷാൽ പൂജകളും ​ഗുരുവായൂരിൽ നടത്തുന്നുണ്ട്. കൂടാതെ ക്ഷേത്രത്തിൽ താമരമൊട്ട് കൊണ്ട് തുലാഭാരം നടത്തിയാണ് പ്രധാനമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര ദർശനം പൂർത്തിയായത്

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രമുഖർ ഗുരുവായൂരിലെത്തിയിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ കുടുംബസമേതം പങ്കെടുക്കുന്നു. ജയറാം, ഖുഷ്ബു, ദിലീപ് തുടങ്ങിയവരും എത്തിയിട്ടുണ്ട്. ഇന്ന് ഗുരുവായൂരിൽ വിവാഹിതരാകുന്നവർക്ക് പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോയെടുക്കാം.

ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ഭാരവാഹികൾ ചേർന്നാണ് സ്വീകരിച്ചത്. ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി വിശ്രമത്തിനുശേഷമാണ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. എറണാകുളം ഗെസ്റ്റ് ഹൗസിൽ നിന്ന് ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ കോളജ് ഗ്രൗണ്ടിൽ വൻ ജനകൂട്ടമാണ് കാത്തുനിന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് ക്ഷേത്രനഗരി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments