നരേന്ദ്ര മോദിക്ക് മുന്നിൽ വിനിത വിധേയനായി പിണറായി. സ്വർണ്ണ കടത്ത് കേസ് ഏതു ഓഫിസ് കേന്ദ്രികരിച്ചാണ് നടന്നതെന്ന എല്ലാർക്കും അറിയാം എന്ന മാസ് ഡയലോഗുമായി തൃശൂരിൽ മോദി കളം നിറഞ്ഞപ്പോൾ അപകടം മണത്ത പിണറായി ഒത്തുതീർപ്പ് എന്ന പതിവ് തന്ത്രം പയറ്റാൻ ശ്രമം തുടങ്ങി. മോദിക്ക് മറുപടി പറയാതിരിക്കുക എന്ന തന്ത്രമാണ് ആദ്യം സ്വീകരിച്ചത്.

മാസപടിയിൽ കേന്ദ്ര ഏജൻസി അന്വേഷണം മുറുക്കിയതോടെ പിണറായി വീണ്ടും നിശബ്ദനായി. പണം തരാത്തതിൽ കേന്ദ്രത്തിനെതിരെ സമരം പ്രഖ്യാപിച്ച് കണ്ണിൽ പൊടിയിടൽ തന്ത്രം ഇതിനിടയിലും പിണറായി സ്വീകരിച്ചു. ഇവിടെയും മോദിക്കും പണം തരാത്ത നിർമ്മല സീതാരാമനും എതിരെ ഒരു പരാമർശവും നടത്താതിരിക്കാൻ പിണറായി പ്രത്യേകം ശ്രദ്ധിച്ചു. അദാനിയുമായി അടുത്ത ബന്ധം പുലർത്തുന്ന കെ.വി തോമസ് ആണ് പിണറായി – മോദി ബന്ധത്തിന്റെ ഇടനിലക്കാരൻ.

കേന്ദ്രമന്ത്രി ഗഡ്ഗരിക്ക് മോദിയുമായി പഴയ ബന്ധമില്ല. ആ ഗ്യാപ്പിലാണ് കെ.വി തോമസ് അദാനി വഴി ഇടിച്ച് കയറിയത്. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിൽ പങ്കെടുക്കാനെത്തിയ മോദിയെ സ്വീകരിക്കാൻ ഏവരെയും ഞെട്ടിച്ച് കൊണ്ട് പിണറായി എത്തി. വിനിത വിധേയനായി പിണറായി മോദിയെ സ്വികരിച്ചു.

കെ.വി തോമസിന്റെ നയതന്ത്രം വിജയം കണ്ടു . സ്വർണ്ണ കടത്തും മാസപ്പടിയും ആവിയായതിന്റെ സന്തോഷത്തിൽ കെ.വി തോമസ് ഉടനടി ഫേസ് ബുക്കിൽ ഗംഭീര കുറിപ്പും എഴുതി. വിമാന താവളത്തിൽ പിണറായി മോദിയെ സ്വീകരിച്ച് ഏതാനും മിനിട്ടുകൾ കഴിഞ്ഞപ്പോൾ തന്നെ കെ.വി. തോമസിന്റെ ഫേസ് ബുക്ക് കുറിപ്പ് എത്തി എന്നതാണ് ശ്രദ്ധേയം. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:

പ്രധാനമന്ത്രിയെ മുഖ്യമന്ത്രി വിമാനത്താവളത്തില്‍ സ്വീകരിച്ചത് രാഷ്ട്രീയത്തില്‍ പിന്തുടരേണ്ട വലിയൊരു സംസ്‌കാരമാണ്.ഫെഡറലിസത്തില്‍ കേരളത്തോട് കാണിക്കേണ്ട മര്യാദ കേന്ദ്രം കാണിച്ചിട്ടില്ലെങ്കില്‍ പോലും മുഖ്യമന്ത്രി അതിന് അതീതമായി പ്രവര്‍ത്തിച്ചു. മാന്യതയുടെയും മര്യാദയുടെയും സംസ്‌കാരത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ ഈ പ്രവൃത്തി.ഫെഡറല്‍ തത്വങ്ങള്‍ പാടെ ലംഘിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളത്തിനെതിരായ ഈ നിലപാട് കേന്ദ്രം തീര്‍ച്ചയായും തിരുത്തേണ്ടതുണ്ട്.