ചികിത്സയിൽ കഴിയുന്ന മകനൊപ്പം സമാധാനത്തോടെ ഉറങ്ങാൻ സുരേഷ് ​ഗോപി വക അംബികയ്ക്ക് വീട്

പത്തനംതിട്ട : തീരാ ദുരിതത്തിലായിരുന്ന വെള്ളിക്കുളം സ്വദേശി അംബികയ്ക്ക് സഹായവുമായി നടൻ സുരേഷ് ​ഗോപി. സ്ഥിരമായി വീട്ടിൽ വെള്ളം കഴറുന്നതിനാൽ ഒന്ന് ദൈര്യത്തോടെ ഉറങ്ങാൻ പോലും സാധിക്കാതെ ജീവിക്കുകയായിരുന്നു വെള്ളിക്കുളം സ്വദേശി അംബികയും കുടുംബവും.

വീട്ടിലെ സാധനങ്ങളെല്ലാം വെള്ളം കയറി നശിക്കുന്ന അവസ്ഥയിലാണ് . 2018ലെ പ്രളയത്തില്‍ മരം വന്നിടിച്ചു മകന്‍റെ ചെവിക്ക് സാരമായി പരുക്കേറ്റിരുന്നു. ഇപ്പോഴും ചികില്‍സയിലാണ്.

പഞ്ചായത്ത് നല്‍കിയ സ്ഥലത്താണ് 12 വര്‍ഷം മുമ്പ് വീടു വച്ചത്. പിന്നെ വീട് സ്ഥിരം വെള്ളത്തിലായിരുന്നു, ഇവരുടെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ അവർക്ക് വേണ്ടി സഹായം എത്തിച്ചിരിക്കുകയാണ് സുരേഷ് ​ഗോപി. വെള്ളംകയറാത്ത സ്ഥലത്ത് എഴുത്തുഫീസ് അടക്കം നല്‍കി സ്ഥലം വാങ്ങി നല്‍കി.

ചികിത്സയിൽ കഴിയുന്ന മകനൊപ്പം അംബികയ്ക്ക് സമാധാനത്തോടെ ഉറങ്ങാൻ സുരേഷ് ​ഗോപി വക വീട്ആ സ്വപ്ന വീട് തയ്യാറായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. വീടെന്ന സ്വപ്നത്തിലേക്ക് നടന്നടുക്കുന്നതിന്‍റെ സന്തോഷത്തിലാണ് അംബികയും കുടുംബവും

https://youtu.be/5Fdo8_hSZsA?si=gArybzMJKLEyRY8h
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments