55 വർഷത്തെ കോൺ​ഗ്രസ്സ് ജീവിതം അവസാനിപ്പിച്ച് മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ

മഹാരാഷ്ട്ര : 55 വർഷത്തെ കോൺ​ഗ്രസ്സ് ജീവിതം അവസാനിപ്പിച്ച് മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ . 55 വർഷം നീണ്ടു നിന്ന കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും രാഷ്ട്രീയ ജീവിതത്തിലെ നിർണായകമായ തീരുമാനമെന്നും വ്യക്തമാക്കിക്കൊണ്ടാണ് മിലിന്ദ് രാജിക്കത്ത് സമർപ്പിച്ചത്.

മുംബൈ സൗത്ത് ലോക്‌സഭാ സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് രാജിയിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ. മുൻ യുപിഎ സർക്കാരിൽ സഹമന്ത്രിയായിരുന്നു മിലിന്ദ് ദേവ്‌റ. അന്തറിച്ച മുൻ കേന്ദ്രമന്ത്രി മുരളി ദേവ്‌റയുടെ മകനാണ്.

മുംബൈ സൗത്ത് ലോക്സഭ മണ്ഡലത്തിൽ നിന്ന് രണ്ടു തവണ പാർലമെന്‍റിലേക്ക് വിജയിച്ചിരുന്നു. രണ്ടു തവണ ശിവസേനയോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ മുംബൈ സൗത്തിൽ വീണ്ടും മത്സരിക്കാനുള്ള തയാറെടുപ്പിനിടെയാണ് രാജിക്കത്ത് സമർപ്പിച്ചിരിക്കുന്നത്.

മിലിന്ദ് ഏക്നാഥ് ഷിൻഡെയുടെ ശിവസേനയിൽ ചേരുമെന്നാണ് അഭ്യൂഹം. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന സാഹചര്യത്തിലുള്ള മിലിന്ദ് ദേവ്‌റയുടെ രാജി പാർട്ടിക്ക് തിരച്ചടിയേക്കുമെന്ന നിലപാടിലാണ് രാഷ്ട്രീയ നിരീക്ഷകർ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments