മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം കേരള ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റ് അസോസിയേഷൻ (KLSA ) ഏർപ്പെടുത്തിയ “OC പുരസ്കാരം” തിരുവനന്തപുരം ഒളിമ്പ്യ ചേമ്പേഴ്സ് കോൺഫറൻസ് ഹാളിൽ നടന്ന വാർഷിക സമ്മേളനത്തിൽ ശ്രീ അടൂർ പ്രകാശ് എം പി സമ്മാനിച്ചു. ഇരുപതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
കെപിസിസി ജനറൽ സെക്രട്ടറി ശ്രീ. ജി. സുബോധന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥു എംഎൽഎ ഉമ്മൻചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. മുൻമന്ത്രി വിഎസ് ശിവകുമാർ ജെബി മേത്തർ എംപിയെ പൊന്നാട അണിയിച്ചു ആദരിച്ചു.
എം വിൻസന്റ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, ശരത്ചന്ദ്രപ്രസാദ് എക്സ് എംഎൽഎ, മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീമതി ലക്ഷ്മി, വിവിധ സർവീസ് സംഘടനകളുടെ സംസ്ഥാന നേതാക്കളായ ശ്രീ ഒ.ടി. പ്രകാശ്, ശ്രീ അരുൺകുമാർ, ശ്രീ പ്രദീപ് നാരായണൻ, ശ്രീ ജോൺ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സംഘടനാ പ്രസിഡണ്ട് ശ്രീ ജോമി കെ ജോസഫ് സ്വാഗതവും ജനറൽ സെക്രട്ടറി ശ്രീ അരുൺ നന്ദിയും പറഞ്ഞു.