മോദിക്കെതിരെ മാലദ്വീപ് വനിതാ മന്ത്രി മറിയം ഷിയുന നടത്തിയ ആക്ഷേപ പരാമര്‍ശങ്ങള്‍ സ്വന്തം നാടിന് തന്നെ നാശം വിതച്ചിരിക്കുകയാണ്. മറിയം പ്രധാനമന്ത്രിക്കെതിരെ ആക്ഷേപ പരാമര്‍ഷം നയടത്തി മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ മാലിദ്വീപിന്റെ അടിവേരടക്കം ഇളകുന്ന അവസ്ഥ . മാലദ്വീപിന്റെ പ്രധാന വരുമാന മാര്‍ഗമായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കടക്കം കിട്ടിയ ഇരുട്ടടിയായി മറിയം ഷിയുനയുടെ ആക്ഷേപ പരാമര്‍ശങ്ങള്‍ മാറിയെന്ന് ചുരുക്കം.

ദ്വീപുകളുടെ സമൂഹമായ ലക്ഷദ്വീപില്‍ ആള്‍പാര്‍പ്പില്ലാത്ത ഒട്ടേറെ ദ്വീപുകളുണ്ട്. 36 ദ്വീപുകളുള്ള ലക്ഷദ്വീപില്‍ 10 എണ്ണത്തിലാണ് ജനവാസമുള്ളത്. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് ടൂറിസ്റ്റുകളെ ആകര്‍ഷിപ്പിക്കാനാണ് കേന്ദ്രം ശ്രമിച്ചത്. 32 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ലക്ഷദ്വീപ് , കൊച്ചിയില്‍ നിന്ന് 220 മുതല്‍ 440 കിലോമീറ്റര്‍ അകലെയായി അറബിക്കടലില്‍ ചിതറിക്കിടക്കുന്നു. അതിനാല്‍ ദ്വീപ സമൂഹത്തിലേക്കുള്ള ടൂറിസം വളര്‍ച്ച കേരളത്തിനും നേട്ടമാകുമെന്നിരിട്ടും മറ്റൊരു പ്രദേശത്തിന്റെ പേരുകള്‍ എടുത്തു പറയുകയോ മറ്റൊരു പ്രദേശത്തിന് കോട്ടം വരുന്ന രീതിയില്‍ പ്രചരണം നടത്താനോ പ്രധാന മന്ത്രി ശ്രമിച്ചില്ല. ഇവിടെയും മനോഹരമാണ് എന്ന് കാണിക്കാന്‍ ശ്രമിക്കുകയായിരുന്നു ദ്വിപിന്റെ ചിത്രങ്ങള്‍ പങ്ക് വച്ചതിന് പിന്നിലെ ലക്ഷ്യം. അതിന് വേണ്ടി മോദി ദ്വീപില്‍ എത്തി. പിന്നാലെ സോഷ്യല്‍ മീഡിയയിലില്‍ ചില ചിത്രങ്ങള്‍ പങ്ക് വച്ചു.ആ പോസ്റ്റിലൂയെയാണ് പ്രശ്‌നങ്ങളുടെ തുടക്കം .

സമൂഹമാധ്യമങ്ങളില്‍ മോദി പങ്ക വച്ച ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ ഇന്റര്‍നെറ്റില്‍ മാലദ്വീപിനേക്കാളും ആളുകള്‍ ലക്ഷദ്വീപ് എന്ന വാക്ക് തിരഞ്ഞു.ഇതോടെ മോദി മലദ്വീപിന് എതിരെന്ന് ചിലര്‍ തെറ്റിദ്ധരിച്ചു,അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിച്ചു. അതോടെ മാലദ്വീപ് മന്ത്രിമാര്‍ സമൂഹമാധ്യമമായ എക്‌സില്‍ മോദി വിരുദ്ധ വാക്കുകള്‍ കോര്‍ത്ത് പോസ്റ്റുകള്‍ ഇട്ടു. കൂട്ടത്തില്‍ മന്ത്രി മറിയം ഷിയുന ഇന്ത്യന്‍ പ്രതിപക്ഷം പോലും പറയാത്ത വാക്കുകള്‍ മോദിക്കെതിരെ എഴുതി. മോദിയെ കോമാളിയെന്നും ഇസ്രയേലിന്റെ കയ്യിലെ പാവയെന്നും അവര്‍ വിശേഷിപ്പിച്ചു.

ഇതോടെ ഇന്ത്യയില്‍ മാലദ്വീപിനെതിരെ ശക്തമായ പ്രതിഷേധം രൂപപ്പെട്ടു. ഇന്ത്യയിലെ മുന്‍നിര ട്രാവല്‍ കമ്പനികളിലൊന്നായ EaseMyTrip ഉള്‍പ്പെടെ മാലദ്വീപിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിനോദയാത്രാ ബുക്കിങ്ങുകള്‍ പ്രതിഷേധ സൂചകമായി അതിവേഗം റദ്ദാക്കി. ഇതോടെ കാര്യങ്ങള്‍ കൈവിട്ടെന്ന് മാലദ്വീപ് മന്ത്രിമാര്‍ തിരിച്ചറിഞ്ഞു.

പിന്നീട് മോദിയെയും ഇന്ത്യയുടെ സംഭാവനകളെയും എല്ലാം എടുത്ത് കാട്ടി പരോക്ഷത്തിലുള്ള മാപ്പ് പറച്ചിലിന് ആരംഭം കുറിച്ചു. മാലദ്വിപിലെ പല മന്ത്രിമാരും അവര്‍ സമൂഹമാധ്യമങ്ങളില്‍ മോദിക്കെതിരെ നല്‍കിയ പോസ്റ്റുകള്‍ പിന്‍വലിച്ചു. പിന്നീട് മാലദ്വീപിന്റെ ഓരോ തീരുമാനങ്ങളും ഇന്ത്യയില്ലാതെ തങ്ങളില്ലാ എന്ന് വ്യക്തമാക്കുന്നതായിരുന്നു. മന്ത്രിമാരുടേത് സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്ന് മാലദ്വീപ് പ്രസ്താവനയില്‍ അറിയിച്ചു.മൂന്ന് മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്തു.

യത്ഥാര്‍്തത്തില്‍ ഇന്ത്യയുടെ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിമാരെ പുറത്താക്കി തലയൂരി രക്ഷപ്പെടാനാണ് മാലദ്വീപ് ശ്രമിച്ചത്. മാലദ്വീപ് മുന്‍ പ്രധാനമന്ത്രി മൊഹമ്മദ് നഷീദുള്‍പ്പടെ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തു വന്നു. ഇന്ത്യക്കെതിരായ പരാമര്‍ശം സര്‍ക്കാര്‍ നയമല്ലെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ബോളിവുഡ് താരങ്ങളുള്‍പ്പടെ പരാമര്‍ശം അപലപിക്കുന്നതിനൊപ്പം വിനോദയാത്രകള്‍ക്കായി ലക്ഷദ്വീപുള്‍പ്പടെയുള്ള ഇന്ത്യന്‍ ദ്വീപുകളെ പരിഗണിക്കണമെന്നും ആഹ്വാനം ചെയ്തു.

സംഭവത്തില്‍ ഇന്ത്യ മാലദ്വീപിനെ കടുത്ത അതൃപ്തിയും അറിയിച്ചു. മാലദ്വീപിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയാണ് ഭരണകൂടത്തെ ഔദ്യോഗികമായി അതൃപ്തി അറിയിച്ചത്. അപകടം മണത്ത മന്ത്രിമാര്‍ ട്വീറ്റുകള്‍ നീക്കം ചെയ്തു. തുടര്‍ന്നാണ് മന്ത്രിയുടെ പരാമര്‍ശം തള്ളി മാലദ്വീപ് പ്രസ്താവനയിറക്കിയത്. മന്ത്രിയുടെ പരാമര്‍ശം സര്‍ക്കാറിന്റെ അഭിപ്രായമല്ല, പ്രസ്താവനകള്‍, വിദ്വേഷം പ്രചരിപ്പിക്കുന്നതോ, രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്നതോ ആകരുതെന്നും പ്രസ്താവനയിലുണ്ട്. പിന്നാലെയാണ് മൂന്ന് മന്ത്രമാരെയും സസ്‌പെന്‍ഡ് ചെയ്തതായി മാലദ്വീപ് വക്താവ് അറിയിച്ചത്.എന്നാല്‍ അവിടെയും പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല.

മാലദ്വീപ് പ്രധാനമന്ത്രി ചൈന സന്ദര്‍ശനം നടത്തിയത് പുതിയ വിവാദം. പ്രസിഡന്റുമാരുടെ ആദ്യ സന്ദര്‍ശനം ഇന്ത്യയിലേക്കെന്ന കീഴ്വഴക്കം തെറ്റിച്ചായിരുന്നു ആ സന്ദര്‍ഷനം എന്നതാണ് വിവാദത്തിന് കാരണമായത്.ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ കാലത്ത് മാലദ്വീപിലെ ഇന്ത്യന്‍ സൈനികരെ തിരികെവിളിക്കുമെന്ന വാഗ്ദാനത്തോടെയാണ് മുയിസു തെരഞ്ഞെടുപ്പിന് ഇറങ്ങിയത്.

കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടുകാരനായ മുയിസു അധികാരമേറ്റത് നവംബര്‍ 17നാണ്. മാലദ്വീപ് പ്രസിഡന്റ് സന്ദര്‍ശിക്കുന്ന ആദ്യരാജ്യം ഇന്ത്യയാവണമെന്ന കീഴ്വഴക്കം തെറ്റിച്ചാണ് മുയിസു തുര്‍ക്കി സന്ദര്‍ശിച്ചത്. കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള യുഎഇ സന്ദര്‍ശനമാണ് രണ്ടാമത്. മൂന്നാമതും ഇന്ത്യയില്ല, പകരം ചൈന.യുഎഇയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നടത്തിയെങ്കിലും മാലദ്വീപിലെ സൈനികരെ പിന്‍വലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടു. ഇതോടെ കടുത്ത ഇന്ത്യാ വിരോധിയും ചൈനീസ് പക്ഷക്കാരനുമായ അബ്ദുല്ല യമീനെക്കാളും ഇന്ത്യാവിരോധമാണ് മുയിസുവിനെന്ന അഭിപ്രായം ഉയരുകയായിരുന്നു.

രണ്ടാഴ്ച മുന്‍പ് മൗറീഷ്യസില്‍ നടന്ന സമുദ്രസുരക്ഷാ സമ്മേളനത്തില്‍ മാലദ്വീപ് പങ്കെടുത്തില്ല. അഞ്ചുവര്‍ഷം മുന്‍പ് ഒപ്പിട്ട ഇന്ത്യയുമായുള്ള സമുദ്രപര്യവേക്ഷണ കരാര്‍ മാലിദ്വീപ് അവസാനിപ്പിച്ചക്കാനും സാധ്യതയുണ്ട്. രാജ്യാന്തര നാണയ നിധിയുടെറിപ്പോര്‍ട്ട് പ്രകാരം 1.3 ബില്യണ്‍ ഡോളറാണ് ചൈന മാലദ്വീപിന് കടമായി നല്‍കിയിട്ടുള്ളത്. അതേസമയം, മാലദ്വീപിന്റെ ചൈനീസ് ബന്ധത്തെ കനത്ത ആശങ്കയോടെയാണ് ഇന്ത്യ കാണുന്നത്.