
National
ബിൽക്കീസ് ബാനു കേസ്: പ്രതികളെ വിട്ടയച്ച തീരുമാനം സുപ്രിംകോടതി റദ്ദാക്കി
ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിൽ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയ ഗുജറാത്ത് സർക്കാർ തീരുമാനം സുപ്രിംകോടതി റദ്ദാക്കി. കേസിന്റെ വിചാരണ നടന്ന സ്ഥലം പ്രധാനമാണ്. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അർഹതയില്ലെന്നും സുപ്രിംകോടതി ഉത്തരവിൽ വ്യക്തമാക്കി.
2002 ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ ബലാൽസംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ, 11 പ്രതികളെ ജയിൽ മോചിതരാക്കിയതിന് എതിരെയുള്ള ഹർജിയിലാണ് ഇന്ന് വിധി വന്നിരിക്കുന്നത്.