കൊച്ചി: കാനം രാജേന്ദ്രന്‍റെ മരണത്തെ തുടർന്ന് മാറ്റിവച്ച, എറണാകുളം ജില്ലയിലെ 4 മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്ന് തുടങ്ങും. വൈകിട്ട് 3ന് തൃക്കാക്കര മണ്ഡലത്തിലും 5ന് പിറവത്തുമാണ് പരിപാടികൾ.

പുതുതായി മന്ത്രിസഭയിലെത്തിയ ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും ഈ നാല് മണ്ഡലങ്ങളിലുമെത്തും. തൃക്കാക്കരയിലെ നവകേരള വേദിക്ക് ബോംബ് ഭീഷണിയുളളതും കരിങ്കൊടി പ്രതിഷേധ സാധ്യതയും കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ കൂട്ടിയിട്ടുണ്ട്.