രജനികാന്ത് ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി ലൈക പ്രൊഡക്ഷന്‍സ്. തലൈവര്‍ രജനികാന്തിന്റെ 170 ാമത് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. വേട്ടയ്യൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത് രജനികാന്തിന്റെ 73ാം ജന്‍മദിനത്തിലാണ്.
രജനികാന്തിനെ നായകനാക്കി ടി.ജി. ഞ്ജാനവേലാണ് സിനിമ സംവിധാനം ചെയ്യുന്നത്. ‘വേട്ടയ്യൻ’ എന്നാണ് ചിത്രത്തിന്റെ പേര്. ഒരു പ്രമൊ ടീസറിലൂടെയാണ് പേര് വെളിപ്പെടുത്തയത്. രജനികാന്തിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ഈ സ്പെഷല്‍ പ്രഖ്യാപനം. ചിത്രം അടുത്ത വർഷം റിലീസ് ചെയ്യുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിൽ ആണ് രജനികാന്ത് എത്തുന്നതെന്നാണ് വിവരം.
ജയിലർ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന് ശേഷം രജനികാന്ത് നായകനായി എത്തുന്ന ചിത്രം കൂടിയാണ് വേട്ടയ്യൻ. അമിതാഭ് ബച്ചനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മുപ്പത്തി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. അന്ധ കാനൂണ്‍, ഗെരഫ്താര്‍ തുടങ്ങിയ ചിത്രങ്ങളിലും ബച്ചനും രജനികാന്തും ഒന്നിച്ച് അഭിനയിച്ചിരുന്നു.