News

തൃശൂർ മാത്രമല്ല കേരളം മൊത്തത്തിൽ അഞ്ചു വർഷത്തേയ്ക്ക് തരണം, മാറ്റമുണ്ടായില്ലെങ്കിൽ അടിയും തന്ന് പറഞ്ഞുവിട്ടോളൂ: സുരേഷ്ഗോപി

തൃശൂർ: അഞ്ചുവർഷത്തേക്ക് കേരളം ചോദിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തൃശൂർ മാത്രമല്ല കേരളം മൊത്തത്തിൽ അഞ്ചു വർഷത്തേയ്ക്ക് തരണമെന്നായിരുന്നു സുരേഷ് ഗോപിയുടെ ആവശ്യം. ഇന്നലെ തൃശൂർ നടുവിലാലിന് സമീപം ദീപാവലി ദിനത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാർക്കായി സംഘടിപ്പിച്ച എസ്. ജീസ് കോഫി ടൈം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

5 വ‍ർഷം കൊണ്ട് നിങ്ങളാഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കിൽ അടിയും തന്ന് പുറഞ്ഞയക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രഭരണമുള്ളപ്പോൾ തന്നെ കേരളവും തൃശൂരും ഭരിക്കാൻ അവസരം തരണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

നഗരത്തിരക്കിൽ തങ്ങളനുഭവിക്കുന്ന പ്രയാസങ്ങൾ ഓട്ടോ ഡ്രൈവർമാർ സുരേഷ് ഗോപിക്ക് മുന്നിൽ അവതരിപ്പിച്ചു. തന്റെ സ്വപ്ന പദ്ധതിയായ-ചൂണ്ടൽ എലിവേറ്റഡ് പാത യാഥാർഥ്യമായാൽ നഗരത്തിലെ തിരക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *