നടനും ബിജെപി മുന്‍ എം.പിയുമായ സുരേഷ് ഗോപിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് നടന് ദിലീപ്. തന്റെ പുതിയ ബാന്ദ്രയുടെ പ്രമോഷന് പരിപാടിക്കിടെയാണ് സുരേഷ് ഗോപിയെക്കുറിച്ച് ദിലീപ് വാചാലനായത്.
സൂപ്പര്‍താരം സുരേഷ് ഗോപിയുമായി വളരെ അടുത്ത ബന്ധമാണ് ദിലീപിനുള്ളത്. താന്‍ സിനിമ ചെയ്യാതിരുന്നപ്പോള്‍ ദിലീപ് വിളിച്ച് സിനിമ ചെയ്യണം എന്ന് ആവശ്യപ്പെട്ടിരുന്നതായി സുരേഷ് ഗോപി പറഞ്ഞിരുന്നു. മാനത്തെ കൊട്ടാരം, സിന്ദൂരരേഖ, കല്ല് കൊണ്ടൊരു പെണ്ണ്, തെങ്കാശിപ്പട്ടണം, ട്വന്റി 20, ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്.
‘ഞാന്‍ ആദ്യം സുരേഷേട്ടനെ കാണുന്നത് മാനത്തെ കൊട്ടാരം സെറ്റില്‍ വെച്ചാണ്. അതില്‍ ഞങ്ങള്‍ നാല് ഹീറോസാണ്. ഖുശ്ബുവാണ് ഹീറോയിന്. ഗസ്റ്റ് അപ്പിയറന്‍സാണ് സുരേഷേട്ടന്. അവിടെ നിന്നാണ് ഞാന്‍ സുരേഷേട്ടന്റെ സിനിമകള്‍ ശ്രദ്ധിക്കുന്നത്. ഞങ്ങള്‍ അതിന് ശേഷം മാനത്തെ കൊട്ടാരം, സിന്ദൂരരേഖ, തെങ്കാശിപ്പട്ടണം ഒക്കെ ചെയ്തു. തെങ്കാശിപ്പട്ടണം ഭയങ്കരമായി ആസ്വദിച്ച് ചെയ്ത സിനിമയാണ്.
സുരേഷേട്ടനും ലാലേട്ടനും തന്നെ ഒരുപാട് ചിരിക്കും. സുരേഷേട്ടന് നമുക്ക് ഒരുപാട് ഇഷ്ടമുള്ള ഒരാളാണ്. അങ്ങനെ ഒരാള്‍ സിനിമയില്‍ നിന്ന് മാറി നില്ക്കുന്നു, സിനിമ ചെയ്യുന്നില്ല എന്നൊക്കെ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു എന്താണ് സിനിമ ചെയ്യാത്തത് എന്ന്. സുരേഷേട്ടന് സിനിമ ചെയ്യണം എന്ന് പറഞ്ഞു. കാരണം നമുക്ക് ഇഷ്ടപ്പെട്ട ഒരു നടന് കൂടിയാണ്. അതുമാത്രമല്ല ഒരു ബ്രദര്‍ലി അഫക്ഷന്‍ ഉള്ള ആളാണ്.
അദ്ദേഹത്തോട് അങ്ങനെ സംസാരിച്ചിട്ടുണ്ടായിരുന്നു. എന്തെങ്കിലും പ്രൊഡക്ഷനൊക്കെ ചെയ്യണോ എന്ന്. അത് കഴിഞ്ഞിട്ടാണ് പുള്ളി വീണ്ടും സിനിമയിലേക്ക് വരുന്നത്. ഏത് സമയത്തും നമുക്ക് എന്തും ചോദിക്കാനും പറയാനും പറ്റുന്ന ഒരാളായിട്ടാണ് ഞാന്‍ സുരേഷേട്ടനെ കാണുന്നത്. അദ്ദേഹം എന്ത് പറഞ്ഞാലും പ്രവര്‍ത്തിച്ചാലും അത് ഹൃദയത്തില്‍ നിന്ന് വരുന്നതാണ്. വളരെ ഓപ്പണായിട്ടുള്ള ആളാണ്.’
- കിഫ്ബിക്ക് സ്വന്തമായി ഓഫിസ്; ചെലവ് 90 കോടി! വാടക 13.74 കോടി നൽകിയെന്ന് കെ.എൻ. ബാലഗോപാൽ
- ജീവനക്കാർക്ക് വെറും 2021 ലെ ക്ഷാമബത്ത! ഐ.എ.എസുകാർക്കും ജഡ്ജിമാർക്കും ക്ഷാമബത്ത ഉടനടി; കെ.എൻ. ബാലഗോപാലിന് വിമർശനം
- ഡൽഹിയിൽ വോട്ടെടുപ്പ് തുടങ്ങി; ഫലം ശനിയാഴ്ച
- ജനങ്ങൾ പട്ടികടിയേറ്റ് വലയുന്നു; മന്ത്രിക്ക് മുഖ്യം മദ്യക്കാര്യം! കേരളത്തിൽ 2,89,986 തെരുവ് നായകൾ; 3,16,793 പേർ നായ കടിയേറ്റ് ചികിത്സ തേടി; മുന്നിൽ തിരുവനന്തപുരം
- കലാഭവന്‍ മണിയുടെ സ്മരണയ്ക്ക് നാടന്‍പാട്ട് മത്സരം; ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ