തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ അപരനാണ് സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുന്നത്. ഫോർട്ട് കൊച്ചിയിലുള്ള സുധാകർ പ്രഭുവാണ് ലുക്കിലും നടപ്പിലും ചിരിയിലുമെല്ലാം രജനീകാന്തുമായി സാദൃശ്യമുള്ളത്. കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ നാദിർഷ സുധാകര പ്രഭുവിന്റെ ഫോട്ടോ പങ്കിട്ടിരുന്നു. ‘ഇത് ഫോർട്ട് കൊച്ചി രജനി. അമ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി ഫോർട്ട് കൊച്ചിയിലെ സുധാകരപ്രഭു. പേരിൽ പ്രഭുവാണെങ്കിലും ഒരു ചായക്കടയിൽ ജോലിക്ക് നില്ക്കുകയാണ്’,എന്നായിരുന്നു സുധാകർ പ്രഭുവിനൊപ്പമുള്ള ചിത്രം പങ്കിട്ട് നാദിർഷ കുറിച്ചത്.

വൈറലായതോടെ പലരും തനിക്കൊപ്പം സെൽഫിയെടുക്കാനൊക്കെ വരാറുണ്ടെന്ന് സുധാകർ പ്രഭു പറയുന്നു. ചായക്കടയിലും അതുകൊണ്ട് തന്നെ തിരക്കേറി.ജയിലർ കാണാൻ പോയപ്പോഴാണ് അമ്പരിപ്പിക്കുന്ന രീതിയിൽ ആളുകൾ തന്റടുത്തേക്ക് വന്നതെന്ന് സുധാകർ പ്രഭു പറഞ്ഞു. ഇടവേള സമയത്ത് പുറത്തിറങ്ങിയപ്പോൾ ഇത് രജനീകാന്തല്ലേ എന്ന് പറഞ്ഞ് പലരും അടുത്ത് വന്നു. ശരിക്കും അത്ഭുതപ്പെട്ട് പോയി’, സുധാകർ പറഞ്ഞു.

ആളുകൾ തിരിച്ചറിയുന്നത് സന്തോഷമാണെന്നും. താൻ ഏറെ ഇഷ്ടപ്പെടുന്ന രജനീകാന്ത് സാറിനെ ജീവിതത്തിൽ നേരിട്ട് കാണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും സുധാകർ പറഞ്ഞു.