സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ് രോഗങ്ങൾ

ലഖ്നൗ; സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ് രോഗങ്ങൾ ബാധിച്ചതായി കണ്ടെത്തൽ. ഉത്തർപ്രദേശ് കാൺപൂരിലെ ലാല ലജ്‌പത് റായ് ആശുപത്രിയിലാണ് സംഭവം. തലസീമിയ രോഗബാധിതരായ കുട്ടികളായിരുന്നു രക്തം സ്വീകരിച്ചത്.

180 തലസീമിയ രോഗികളാണ് ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ചത്. ഇവർക്ക് ആറ് മാസം കൂടുമ്പോൾ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാറുണ്ട്.ഇതിൽ ആറ് മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.14 പേരിൽ ഏഴുപേ‌ർക്കാണ് ഹെപ്പറ്റൈറ്റിസ് ബി സ്ഥിരീകരിച്ചത്. അഞ്ചുപേർക്ക് ഹെപ്പറ്റൈറ്റിസ് സിയും രണ്ടുപേർക്ക് എച്ച് ഐ വിയും സ്ഥിരീകരിച്ചു. എച്ച് ഐ വി വൈറസ് ബാധയേറ്റ 14 കുട്ടികൾ ജില്ലാ, സ്വകാര്യ ആശുപത്രികളിൽ നിന്ന് രക്തം സ്വീകരിച്ചിരുന്നു. കാൺപൂർ സിറ്റി, ദേഹത്, ഫരൂഖാബാദ്, ഓരയ്യ, എതാവാഹ്, കനൗജ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾക്കാണിവർ.

കാൺപൂർ സിറ്റി, ദേഹത്ത്, ഫറൂഖാബാദ്, ഔറയ്യ, ഇറ്റാവ, കനൗജ് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് കുട്ടികൾ. ഹെപ്പറ്റൈറ്റിസ് ബാധിച്ചവരെ ഗാസ്‌‌ട്രോഎൻറ്ററോളജി വിഭാഗത്തിലേയ്ക്കും എച്ച് ഐ വി ബാധിച്ചവരെ കാൺപൂരിലെ റിഫറൽ സെൻട്രറിലേയ്ക്കും അയച്ചതായി ആശുപത്രിയിലെ ശിശുരോഗ വിഭാഗം മേധാവി അറിയിച്ചു. കുട്ടികൾ ഇതിനകം തന്നെ ഗുരുതരമായ രോഗാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. അതിനിടയിലാണ് ഇപ്പോൾ എച്ച്ഐവിയും ഹെപ്പറ്റൈറ്റിസും സ്ഥിരീകരിച്ചത്. ഇതോടെ കുട്ടികളുടെ നില കൂടുതൽ അപകടത്തിലായിരിക്കുകയാണ്. വിന്റോ പിരിഡിൽ രക്തം സ്വീകരിച്ചതിനാലാകാം കുട്ടികൾക്ക് എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ചതെന്നും അരുൺ പറഞ്ഞു. സംഭവത്തിൽ ജില്ലാതല ഉദ്യോഗസ്ഥർ പരിശോധിക്കുമെന്ന് ഉത്തർപ്രദേശ് ദേശീയ ആരോഗ്യദൗത്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments