തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിയുടെ ഐ.ജി.എസ്.ടി അടച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന ധനവകുപ്പിന്റെ റിപ്പോര്‍ട്ട് വൈകുന്നു. ധനമന്ത്രിയുടെ നിര്‍ദേശപ്രകാരം നികുതി സെക്രട്ടറി പരിശോധന ആരംഭിച്ച് മൂന്നാഴ്ച കഴിഞ്ഞെങ്കിലും ധനവകുപ്പിന് വിവരങ്ങള്‍ കൈമാറിയിട്ടില്ല. സാങ്കേതിക നടപടികള്‍ ബാക്കിയുണ്ടെന്ന് നികുതി വകുപ്പും റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് ധനവകുപ്പും വിശദീകരണം നല്‍കി.

വീണ നികുതി വെട്ടിച്ചെന്ന മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ പരാതിയിലാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാലന്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയത്. ‘പരിശോധിക്കുക’ എന്ന കുറിപ്പോടെ പരാതി നികുതി സെക്രട്ടറിക്ക് കൈമാറി. വീണ ഐ.ജി.എസ്.ടി അടച്ചോ എന്ന് പരിശോധിക്കണമെന്നായിരുന്നു കുഴല്‍നാടന്റെ പരാതി. സി.എം.ആര്‍.എലില്‍നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയത് കൂടാതെ മുന്‍ വര്‍ഷങ്ങളില്‍ 81.48 ലക്ഷം രൂപ വേറെയും വാങ്ങിയതായി രേഖകളുണ്ടെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം.

1.72 കോടി രൂപ സേവനത്തിനായി നല്‍കിയതാണെങ്കില്‍ 18 ശതമാനം തുക ഐ.ജി.എസ്.ടി അടയ്ക്കേണ്ടതാണ്. എന്നാല്‍ അതിന്റെ രേഖ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഐ.ജി.എസ്.ടി അടച്ചിട്ടില്ല എന്നതിനര്‍ഥം ഇത് പൊളിറ്റിക്കല്‍ ഫണ്ടിങ്ങാണ് എന്നാണ്. കേരളത്തിനു കിട്ടാനുള്ള ജി.എസ്.ടി മുഴുവന്‍ പിടിച്ചെടുക്കുമെന്ന് പറഞ്ഞ ധനമന്ത്രി പണം വീണ്ടെടുക്കാനുള്ള ഇച്ഛാശക്തി കാണിക്കണമെന്നും കുഴല്‍നാടന്‍ ആവശ്യപ്പെട്ടിരുന്നു.

വീണ ഐജിഎസ്ടി അടച്ചോ എന്ന് പരിശോധിക്കണമെന്നായിരുന്നു കുഴല്‍നാടന്റെ പരാതി. വിവാദ കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയതു കൂടാതെ മുന്‍ വര്‍ഷങ്ങളില്‍ 81.48 ലക്ഷം രൂപ വേറെയും വാങ്ങിയതായി രേഖകളുണ്ടെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം.

1.72 കോടി രൂപ സേവനത്തിനായി നല്‍കിയതാണെങ്കില്‍ 18 ശതമാനം തുക, അതായത് 30.96 ലക്ഷംരൂപ ഐജിഎസ്ടി അടയ്ക്കേണ്ടതാണ്. എന്നാല്‍ അതിന്റെ രേഖ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഐജിഎസ്ടി അടച്ചിട്ടില്ല എന്നതിനര്‍ഥം ഇതു പൊളിറ്റിക്കല്‍ ഫണ്ടിങ്ങാണ് എന്നാണ്.

കേരളത്തിനു കിട്ടാനുള്ള ജിഎസ്ടി മുഴുവന്‍ പിടിച്ചെടുക്കുമെന്നു പറഞ്ഞു ധനമന്ത്രി ഇച്ഛാശക്തിയുണ്ടെങ്കില്‍ പണം വീണ്ടെടുക്കുകയാണ് ചെയ്യേണ്ടതെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടിരുന്നു.

കര്‍ത്തായുടെ കയ്യില്‍ നിന്ന് 1.72 കോടി വാങ്ങിയതിനു പുറമേ കര്‍ത്തായുടെ ഭാര്യയുടെ കയ്യില്‍ നിന്നും വീണ വിജയന്‍ പണം വാങ്ങിയിരുന്നു. 39 ലക്ഷം രൂപയാണ് കര്‍ത്തയുടെ ഭാര്യയുടെ കയ്യില്‍ നിന്ന് വാങ്ങിയത്. ലോണ്‍ ആയാണ് ഈ തുക വീണയുടെ കമ്പനി രേഖകളില്‍ കാണിച്ചിരിക്കുന്നത്. 1.72 കോടിക്ക് പുറമെ കര്‍ത്തായുടെ കയ്യില്‍ 42.48 ലക്ഷവും വീണ വാങ്ങി.

കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനാണ് ഇതിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടത്. 1.72 കോടി മാസപ്പടിയല്ല എന്നായിരുന്നു സിപിഎമ്മിന്റെ ക്യാപ്‌സൂള്‍. രണ്ട് കമ്പനികള്‍ തമ്മിലുള്ള സേവനം ആണെന്നാണ് സി പി എം സെക്രട്ടറിയേറ്റ് ഇറക്കിയ വിശദീകരണകുറിപ്പില്‍ ഉള്ളത്. സിപിഎമ്മിന്റെ വിശദീകരണം പിണറായി പുത്രിയെ കൂടുതല്‍ കുരുക്കില്‍ ആക്കിയിരിക്കുകയാണ്.

കര്‍ത്തായുടെ കേരളത്തിലെ കമ്പനിയും വീണയുടെ കര്‍ണ്ണാടകയിലെ എക്‌സാ ലോജിക്കും തമ്മിലുള്ള സേവനത്തിന് നികുതി അടച്ചിട്ടില്ലെന്ന സുപ്രധാന വിവരങ്ങളാണ് മാത്യു വിട്ടിരുന്നത്. ഐജിഎസ്ടിയായി 18 ശതമാനം വീണ അടയ്ക്കണം. 30.96 ലക്ഷം രൂപയാണ് വീണ ഐജിഎസ്ടിയായി അടയ്‌ക്കേണ്ടത്.