30 വര്‍ഷമായി പശുവിന്റെ ചാണകം കൊണ്ട് നിര്‍മിക്കുന്ന സോപ്പാണ് ഉപയോഗിക്കുന്നതെന്നും അതിനാല്‍ ചര്‍മരോഗങ്ങളൊന്നുമില്ലെന്നും മഹാരാഷ്ട്രയിലെ ജില്ലാ സംരക്ഷണ മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍. (cow-dung soap for 30 years, experienced no skin disease: Maharashtra minister Chandrakant Patil )

പൂനെയില്‍ മഹാരാഷ്ട്ര ഗോസേവ കമ്മീഷന്‍ ആസ്ഥാനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലുത്പന്നങ്ങള്‍ക്ക് മാത്രമല്ല ചാണകത്തിനും ഗോമൂത്രത്തിനും വിപണി കണ്ടെത്താന്‍ സര്‍ക്കാര്‍ സഹായമുണ്ടാകുമെന്ന് അദ്ദേഹം കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കി.

ചാണകം പുകയ്ക്കുന്ന പരിപാടി ജര്‍മ്മനിയടക്കം പല രാജ്യങ്ങളിലുമുണ്ട്. അന്തരീക്ഷം ശുദ്ധീകരിക്കുന്നതിനാണിത്. ക്യാന്‍സര്‍ ചികിത്സയ്ക്ക് ഗോമൂത്രമുപയോഗിക്കാമെന്നുവരെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറയുന്നു.

അധികമാര്‍ക്കും അതേക്കുറിച്ചറിയില്ലെന്നും പൂനെ ജില്ലയുടെ രക്ഷാധികാരി മന്ത്രികൂടിയായ അദ്ദേഹം പറഞ്ഞു.

ചാണകം പുകച്ചുകൊണ്ടാണ് രാജ്യത്തെ കോടിക്കണക്കിന് വീടുകളില്‍ ആളുകള്‍ തങ്ങളുടെ പ്രവൃത്തികള്‍ ആരംഭിക്കുന്നത്. അതിനാല്‍ത്തന്നെ പശുവിന്‍ ചാണകത്തിന് ഏറെ ആവശ്യക്കാരുണ്ട്.

പശുവിന്‍ ചാണകസോപ്പ് ഉപയോഗിച്ചാല്‍ ചര്‍മരോഗമുണ്ടാകില്ലെന്നുമാത്രമല്ല, മറ്റ് പല ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാതാകും.

കോവിഡ് സമയത്ത് സംസ്ഥാനത്തുടനീളം സഞ്ചരിക്കേണ്ടിവന്നപ്പോഴും ഒരു ചര്‍മരോഗവും പിടിപെടാതിരുന്നത് ഇതുകാരണമാണെന്നും മന്ത്രി പറഞ്ഞു.

ചാണകം, മൂത്രം, പാല്‍ തുടങ്ങി പശുവിന്റെ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്തുകയെന്നത് ലക്ഷ്യം വച്ചാണ് ഗോസേവ കമ്മീഷന്‍ രൂപീകരിച്ചതെന്നും എല്ലാം സംസ്ഥാനങ്ങളിലും ഇത്