ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനും കോഴിക്കോട് ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖനം’ എന്ന കൃതിയിലെ വരികള്‍ പങ്കുവെച്ച് ആര്യ ആശംസകള്‍ നേര്‍ന്നു.

‘സാറാമ്മേ… പ്രണയമെന്നാല്‍ സന്തോഷം നിറഞ്ഞ ഒരാണും പെണ്ണും പൗഡറിട്ട കവിളുകള്‍ ചേര്‍ത്ത് ഉമ്മ വെച്ചും ചിരിച്ചും ഇരിക്കുന്ന ഒരേര്‍പ്പാടാണെന്നാണ് ഞാന്‍ കൗമാരകാലത്ത് ധരിച്ചുവെച്ചിരുന്നത്. സങ്കടങ്ങള്‍ ചേര്‍ത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്.’ സച്ചിനൊപ്പമുള്ള വിവാഹചിത്രത്തോടൊപ്പം ആര്യ ഫേസ്ബുക്കില്‍ കുറിച്ചു.

ഇതിന് താഴെ ഇരുവര്‍ക്കും ആശംസ നേര്‍ന്ന് നിരവധി പേര്‍ കമന്റ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബര്‍ നാലിനായിരുന്നു ഇരുവരുടേയും വിവാഹം. ഓഗസ്റ്റില്‍ ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നു.