വിദ്യാര്‍ത്ഥികളെപ്പോലെ ടീച്ചറും യൂണിഫോമില്‍. പഞ്ചാബിലെ പട്യാലയിലാണ് ഈ കാഴ്ച്ച. സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപിക ഇന്ദ്രജിത് കൗര്‍ എല്ലാ തിങ്കളാഴ്ച്ചയും താന്‍ പഠിപ്പിക്കുന്ന ഗവണ്‍മെന്റ് എലമന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അതേ യൂണിഫോം ധരിച്ചാണ് എത്താറുള്ളത്. ( Patiala school teacher wears same uniform as her students)

കുട്ടികളിലൊരാളാണ് അവരുടെ പ്രധാനാധ്യാപികയെന്ന തോന്നലുണ്ടാക്കാനും കുട്ടികള്‍ മനസ്സുവെച്ചാല്‍ എത്താനാകാത്ത വിധം ഉയരങ്ങളൊന്നുമില്ലെന്നും ബോധ്യപ്പെടുത്തുകയാണ് തന്റെ ഈ യൂണിഫോമിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഇന്ദ്രജിത് കൗര്‍ പറയുന്നു. സാധാരണ നിലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രധാനാധ്യപകരെ ഒരു ഉന്നത നിലവാരത്തിലാണ് എല്ലാരും കരുതാറുള്ളത്.

എന്നാല്‍ കുട്ടികളോട് താനും അവരിലൊരാള്‍ എന്ന സന്ദേശം നല്‍കുകയാണ് ഈ അധ്യാപിക. സാമൂഹ്യശാസ്ത്രത്തില്‍ പി.എച്ച്ഡിയുള്ള ഈ 42 വയസ്സുകാരി അധ്യാപിക തെളിയിക്കുന്നത് സാമൂഹിക പരിവര്‍ത്തന മാതൃകകളാണെന്ന് വിലയിരുത്തുകയാണ് പഞ്ചാബിലെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍. സാധാരണക്കാരില്‍ സാധക്കാരായ വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നതെന്ന് ഇന്ദ്രജിത് കൗര്‍ പറയുന്നു.

നിത്യവൃത്തിക്കുപോലും കഷ്ടപ്പെടുന്ന കുടുംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ സ്ഥിരമായി യൂണിഫോം ധരിക്കുന്ന ശീലമില്ലാത്തവരായിരുന്നു. വീടുകളിലെ സാമ്പത്തിക പ്രയാസമാണ് ഇവരെ ഡിസിപ്ലിന്റെ ഭാഗമായുള്ള യൂണിഫോം ധരിക്കുന്നതതില്‍ പ്രയാസപ്പെടുത്തിയിരുന്നത്.

എന്നാല്‍ അധ്യാപകരും ഈ കുട്ടികളെപ്പോലെ പഠിച്ച് വളര്‍ന്നവരാണെന്നും സ്‌കൂളുകളിലൂടെയാണ് ഉന്നമനമുണ്ടാകുകയെന്നും ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ദ്രജിത് കൗര്‍.