വയനാട് തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഗുരുതര അപകടം. തേയില നുള്ളാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.

അപകടത്തില്‍ 9 പേര്‍ മരിച്ചു. 4 പേരുടെ നില ഗുരുതരമാണ്. മരിച്ചവര്‍ വയനാട് സ്വദേശികളാണ്. റാണി, ശാന്തി, ചിന്നമ്മ, ലീല എന്നിവർ മരിച്ചതായി പ്രാഥിക വിവരം.

വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. 13 പേർ ജീപ്പിലുണ്ടായിരുന്നതായാണ് വിവരം. പണി കഴിഞ്ഞ് തിരിച്ച് പോകുമ്പോഴാണ് അപകടമുണ്ടായത്. കമ്പമല ശ്രീലങ്കൻ അഭയാർഥി ക്യാംപിൽ താമസിക്കുന്നവരുൾപ്പെടെയാണ് അപകടത്തിൽപ്പെട്ടത്.

കണ്ണോത്ത് മല ഭാഗത്തു നിന്ന് തലപ്പുഴ റോഡിലേക്ക് ഇറങ്ങി വരുന്ന വഴി കണ്ണോത്തുമല ബസ് വെയിറ്റിങ് ഷെഡിന് സമീപത്ത് താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. 30 മീറ്ററോളം ആഴമുള്ള കൊക്കയിലേക്കാണ് ജീപ്പ് അപകടത്തില്‍പെട്ടത്. പരുക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം പൂർണമായി തകർന്ന നിലയിലാണ്.

ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ 12 പേ​രാ​ണ് ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​തി​ൽ 11 പേ​രും സ്ത്രീ​ക​ളാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. ഇ​വ​ർ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ൽ ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.