KeralaNewsPolitics

പ്രിയങ്കയുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി ഇടതു സർക്കാരും എൻഡിഎയും

വയനാട്: രാഹുൽ ​ഗാന്ധിയെ ഏറ്റെടുത്ത വയനാട് പ്രിയങ്കയുടെ കൈയ്യിൽ സുരക്ഷിതമെന്ന് ഉറപ്പിക്കുകയാണ് രാഷ്ട്രീയ കേരളം. സ്ത്രീ ശക്തി തെല്ലും ചെറുതല്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രിയങ്കാ ​ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണം. ജനങ്ങളെ ഒപ്പം ചേർത്ത് പിടിച്ചുള്ള പ്രാചരണത്തിനിടെ പ്രിയങ്കാ ​ഗാന്ധി ഉന്നയിച്ച, ചൂണ്ടിക്കാണിക്കുന്ന ​ഗുരുതര പ്രശ്നങ്ങൾക്ക് ഒരു പേരിനെങ്കിലും ഉത്തരം നൽകാൻ ഇടത് സർക്കാരിനെ കൊണ്ടോ ഇടത് നേതാക്കളെ കൊണ്ടോ സാധിച്ചിട്ടില്ല. അതിനാൽ തന്നെ വയനാട്ടുകാർ ഇത്തവണയും ഇടതിനൊപ്പം നിൽക്കില്ലാ എന്നത് ഉറപ്പ്.

കാരണം പ്രചരണപരിപാടിയും അതിലുണ്ടാകുന്ന പാർട്ടി നിലപാടുമെല്ലാം ജനം വിലയിരുത്തികൊണ്ടിരിക്കുകയാണ്. നിലവിൽ പ്രിയങ്കയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാവാതെ ഇടതുപക്ഷവും എന്‍.ഡി.എയും മൗനം തുടരുന്ന കാഴ്ച്ചയാണ് വയനാട്ടിൽ നിന്ന് വരുന്നത്.

വയനാട്ടില്‍ പ്രിയങ്കയുടെ ഭൂരിപക്ഷം അഞ്ചുലക്ഷം കടക്കുമെന്നാണ് സൂചന. ഇതിന് വേണ്ടി വയനാട്ടിലെ മെഡിക്കല്‍ കോളേജ് സംബന്ധിച്ച ചോദ്യവും, ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം ലഭിക്കാത്തതും, കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാത്തത് ഉള്‍പ്പടെയുള്ള നിരവധി വിഷയങ്ങളെ കുറിച്ച് പ്രിയങ്ക ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള് സഹായമായേക്കും.

വയനാട് ലോക സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ പോലും പ്രിയങ്ക ഗാന്ധി ഉയര്‍ത്തിയ രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാവാതെ ഇടതുപക്ഷവും എന്‍ഡിഎയും മൗനം തുടരുന്നത് ഭരണ പരാജയത്തിന്റെ ഉത്തമ തെളിവ് തന്നെയാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ഗാന്ധി രാഷ്ട്രിയം പറയുന്നില്ലെന്ന് കുറ്റപ്പെടുത്തിയവരാണ് ഡി എഫും, എന്‍ ഡി എ യും. പക്ഷേ അതേ പാർട്ടിയെയാണ് വയനാട്ടുകാർക്ക് വേണ്ടുന്ന, വയനാട്ടുകാർ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ച് കൊണ്ട് പ്രിയങ്ക ​ഗാന്ധി വിമർശമുന്നയിച്ചവരെ തന്നെ ഇപ്പോള് മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.

ചുരുക്കി പറഞ്ഞാൽ പ്രിയങ്കയെ വെല്ലുവിളിക്കുന്ന രീതിയിൽ വിമർശനമുന്നയിച്ച ഇരുമുന്നണികളും പ്രിയങ്കയുടെ ഒരെറ്റ പ്രസം​ഗത്തിൽ മൗനത്തിലാകേണ്ടി വന്നു എന്ന്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെവെയാണ് ഇരു മുന്നണികളേയും ഒറ്റ പ്രസംഗം കൊണ്ട് പ്രിയങ്ക ഗാന്ധി വായടപ്പിച്ചത്. ന്യായീകരണ ക്യാപ്സ്യൂൾ കൊണ്ട് പോലും പ്രിയങ്കയ്ക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ ഇരുമുന്നണികൾക്കും.

പ്രിയങ്ക ഗാന്ധി കല്‍പറ്റയിലെ റോഡ്‌ഷോ മുതല്‍ ഉയര്‍ത്തിയ നിരവധി ചോദ്യങ്ങളുണ്ട്. അവയില്‍ ഏറ്റവും പ്രധാനം വയനാട്ടിലെ മെഡിക്കല്‍ കോളേജ് വിഷയവും, ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് കേന്ദ്ര സഹായം നല്‍കാത്തത് ഉള്‍പ്പടെയായിരുന്നു. വയനാടന്‍ ജനത നേരിടുന്ന വികസന പ്രശ്‌നങ്ങള്‍, രാത്രി യാത്രാ നിരോധനം, കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവാത്തത് ഉള്‍പ്പടെ പ്രിയങ്ക വയനാടന്‍ ജനതയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു. പ്രിയങ്ക ഗാന്ധിക്ക് മറുപടി നല്‍കാന്‍ എല്‍ഡിഎഫിന്റെയും, എന്‍ ഡി എ യുടെയും സ്ഥാനാര്‍ത്ഥികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

എന്തായാലും തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നു എന്ന് ഉറപ്പിച്ച് പറയേണ്ടുന്ന സാഹചര്യമാണ്. ഇനി വിരലിലെണ്ണാവുന്ന ദിവസമാണ് തിരഞ്ഞെടുപ്പിന് ഉള്ളൂ. നവംബർ 13നാണ് തിര‍ഞ്ഞെടുപ്പ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ രാജിയോടെയാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് വന്നത്. പ്രചാരണം ഉച്ഛസ്ഥായില്‍ എത്തി നില്‍ക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ സഹോദരി പ്രയിങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഐയുടെ സത്യന്‍ മൊകേരിയും ബിജെപിക്കായി നവ്യ ഹരിദാസും മത്സര രംഗത്തുണ്ട്. ആര് വാഴും ആര് വീഴും എന്നത് കാത്തിരുന്ന് കാണം.

Leave a Reply

Your email address will not be published. Required fields are marked *