InternationalNewsTechnology

ബഹിരാകാശത്തുനിന്നും ഇലക്ഷന് വോട്ട് ചെയ്യാൻ ഒരുങ്ങി സുനിത വില്ല്യംസ്

ന്യൂയോർക്: യു എസിൽ വരാൻ പോകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബഹിരാകാശത്തുനിന്നും വോട്ട് രേഖപ്പെടുത്താൻ ഒരുങ്ങി നാസയുടെ ബഹിരാകശ സഞ്ചാരി സുനിത വില്ല്യംസ്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് വോട്ട് രേഖപ്പെടുത്തുന്നത്. ബഹിരാകാശ യാത്രക്കാരുടെ വോട്ട് ഭ്രമണപഥത്തിൽ നിന്ന് രേഖപ്പെടുത്താൻ അനുവദിക്കുന്ന ബില്ല് നിയമസഭാ മുമ്പ് പാസാക്കിയിരുന്നു.

ബഹിരാകാശ യാത്രക്കായുള്ള വോട്ടിങ് പ്രക്രിയ 1997 മുതൽ നിലവിലുണ്ട്. വോട്ട് ചെയ്യുന്നതിനായി അമേരിക്കൻ പൗരന്മാർ രേഖപ്പെടുത്തുന്ന സമാനമായ നടപടി ക്രമങ്ങൾ സുനിത വില്ല്യംസ് രേഖപ്പെടുത്തും. നാസയുടെ അത്യാധുനിക സ്പേസ് കമ്മ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ പ്രോഗ്രാമിനെ ആശ്രയിച്ചാണ് വോട്ടിംഗ് പ്രക്രിയ പുരോ​ഗമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *