CrimeNational

പ്രണയം നടിച്ച് പീഡിപ്പിച്ച് കാമുകന്‍ ഒടുവില്‍ വഞ്ചിച്ചു. ദുഖം താങ്ങാനാകാതെ യുവതി പോലീസ് സ്‌റ്റേഷനിലെത്തി തീ കൊളുത്തി

സംഭാല്‍: ജീവനു തുല്യം സ്‌നേഹിച്ച കാമുകന്‍ ഉപേക്ഷിച്ച വേദനയില്‍ യുവതി പോലീസ് സ്‌റ്റേഷനിലെത്തി സ്വയം തീ കൊളുത്തി. സംഭാലിലാണ് സംഭവമുണ്ടായത്. മുപ്പത് വയസുള്ള നാസിയ എന്ന യുവതിയാണ് വഞ്ചന താങ്ങാനാകാതെ സ്വയം ജീവിതം അവസാനിപ്പിക്കാന്‍ നോക്കിയത്. നാസിയ ഗുല്‍ അസീമെന്ന യുവാവുമായി രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. പിന്നീട് വിവാഹം കഴിക്കാന്‍ യുവതി യുവാവിനോട് ആവിശ്യപ്പെട്ടിരുന്നു. ഇരുവരും തമ്മില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ട തിനാല്‍ തന്നെ വിവാഹത്തിന് യുവതി സമ്മര്‍ദ്ദം ഉണ്ടാക്കി. എന്നാല്‍ തനിക്ക് വിവാഹം കഴിക്കാനാവില്ലെന്ന് യുവാവ് അറിയിച്ചു.

തുടര്‍ന്ന് ഇരുവരും പോലീസ് സ്‌റ്റേഷനിലെത്തുകയും വിവാഹം കഴിക്കണമെന്ന് യുവതി ആവിശ്യപ്പെട്ടതോടെ പോലീസിന് മുന്നിലെത്തി യുവാവ് സമ്മതം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്കകം യുവാവിനോട് ഇക്കാര്യം ആവര്‍ത്തിച്ചപ്പോള്‍ യുവാവ് ആ ബന്ധം തന്നെ ഉപേക്ഷിച്ചു. തുടര്‍ന്നാണ് യുവതി പോലീസ് സ്‌റ്റേഷനിലെത്തി സ്വയം തീകൊളുത്തുകയായിരുന്നു.

യുവതിയെ രക്ഷിക്കാന്‍ നടത്തിയ ശ്രമത്തില്‍ കോണ്‍സ്റ്റബിള്‍മാരായ കപില്‍ സന്ധു, അഭിമന്യു എന്നിവരുടെ കൈകളിലും പൊള്ളലേറ്റതായി പോലീസ് സൂപ്രണ്ട് കെ.കെ ബിഷ്നോയ് പറഞ്ഞു. യുവതിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. യുവതിയുടെ നില തൃപ്തികരമാണെന്നും പഞ്ചാബില്‍ ജോലി ചെയ്യുന്ന ഗുല്‍ അസീമിനെതിരെ ലൈംഗികാതിക്രമ ത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്തുവെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *