തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ച സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തക്ക് ജാമ്യം നിഷേധിച്ച് കോടതി. ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ പ്രാഥമികമായി നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു. ഏഴു പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
പൊതുമുതല്‍ നശീകരണം, ഗവര്‍ണറെ മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നുമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ ആദ്യം ദുര്‍ബല വകുപ്പുകളാണ് ചുമത്തിയതെങ്കിലും ഗവര്‍ണറുടെ നിര്‍ദ്ദേശം പരിഗണിച്ച് ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ കടുപ്പിക്കുകയായിരുന്നു.
- സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് പണിമുടക്കും
- സെക്രട്ടേറിയറ്റും സർക്കാർ ഓഫിസുകളും സ്തംഭിക്കും! e-Sarkar അപ്ഡേഷൻ നാല് ദിവസം
- ChatGPT- യും തകരാറില്‍! വരിക്കാർക്കും ഉപയോക്താക്കള്‍ക്കും തിരിച്ചടി
- PF തുക ജനുവരി മുതൽ ATM ലൂടെ പിൻവലിക്കാം
- വാട്സ് ആപ്പും ഫേസ്ബുക്കും ഉള്‍പ്പെടെ നിലച്ചു; മെറ്റയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ തകരാർ