തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിയായ നവകേരള സദസിന് വേണ്ടി സ്കൂള്‍ ബസ് വിട്ട് കൊടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
മന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവും ഇറക്കി. ഉത്തരവിന്റെ പകര്‍പ്പ് എല്ലാ സ്കൂള്‍ പ്രഥമാധ്യാപകര്‍ക്കും അയച്ചിട്ടുണ്ട്.
തിടുക്കപ്പെട്ട് ഇറക്കിയ ഉത്തരവില്‍ നവകേരള സദസിന്റെ പേര് നവകേരള യാത്ര എന്നാക്കി മാറ്റിയിരിക്കുകയാണ്. ഡിസംബര്‍ 24 ന് നവകേരളയാത്ര സമാപിക്കുന്നത്. ഉത്തരവില്‍ ഡിസംബര്‍ 23 നും. ഇതോടെ നവകേരള സദസ് നടക്കുന്ന ദിവസങ്ങളില്‍ അതാത് സ്ഥലങ്ങളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചേക്കും.
ഉത്തരവില്‍ പറയുന്നതിങ്ങനെ
‘ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുത്തു കൊണ്ടുള്ള നവകേരള യാത്ര നവംബര്‍ 18 മുതല്‍ ഡിസംബര്‍ 23 വരെ നടക്കുകയാണ്. പ്രസ്തുത സര്‍ക്കാര്‍ പരിപാടിയില്‍ പൊതുജനങ്ങള്‍ പങ്കെടുക്കുന്നതിന് സംഘാടക സമിതികള്‍ ആവശ്യപ്പെടുന്ന പക്ഷം ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും ഈടാക്കി കൊണ്ട് സ്കൂള്‍ ബസ് നല്‍കാവുന്നതാണ് ‘ .
- ക്ഷേമ പെൻഷൻ തട്ടിയെടുത്തവർക്കെതിരെ നടപടി; 18% പിഴപ്പലിശയടക്കം തിരിച്ചുപിടിക്കും
- ഡി. ഗുകേഷ് ലോക ചാമ്പ്യൻ; ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ചു
- പങ്കാളിത്ത പെൻഷൻ: ബജറ്റിൽ ബാലഗോപാൽ പ്രഖ്യാപിച്ചതും നടന്നതും
- പാലക്കാട്ട് സ്കൂൾ വിദ്യാർഥികൾക്കു മേൽ ലോറി പാഞ്ഞുകയറി; 4 പെൺകുട്ടികൾക്ക് ദാരുണാന്ത്യം
- ക്ഷാമബത്ത: കഴിഞ്ഞ ബജറ്റിൽ ബാലഗോപാൽ പ്രഖ്യാപിച്ചതും നടന്നതും