കുട്ടികളുടെ പഠിത്തം മുടക്കി നവകേരള സദസ്സ്; നിറയെ തെറ്റുകളുമായി വി. ശിവൻകുട്ടിയുടെ ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിയായ നവകേരള സദസിന് വേണ്ടി സ്‌കൂള്‍ ബസ് വിട്ട് കൊടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

മന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവും ഇറക്കി. ഉത്തരവിന്റെ പകര്‍പ്പ് എല്ലാ സ്‌കൂള്‍ പ്രഥമാധ്യാപകര്‍ക്കും അയച്ചിട്ടുണ്ട്.

തിടുക്കപ്പെട്ട് ഇറക്കിയ ഉത്തരവില്‍ നവകേരള സദസിന്റെ പേര് നവകേരള യാത്ര എന്നാക്കി മാറ്റിയിരിക്കുകയാണ്. ഡിസംബര്‍ 24 ന് നവകേരളയാത്ര സമാപിക്കുന്നത്. ഉത്തരവില്‍ ഡിസംബര്‍ 23 നും. ഇതോടെ നവകേരള സദസ് നടക്കുന്ന ദിവസങ്ങളില്‍ അതാത് സ്ഥലങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചേക്കും.

ഉത്തരവില്‍ പറയുന്നതിങ്ങനെ

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുത്തു കൊണ്ടുള്ള നവകേരള യാത്ര നവംബര്‍ 18 മുതല്‍ ഡിസംബര്‍ 23 വരെ നടക്കുകയാണ്. പ്രസ്തുത സര്‍ക്കാര്‍ പരിപാടിയില്‍ പൊതുജനങ്ങള്‍ പങ്കെടുക്കുന്നതിന് സംഘാടക സമിതികള്‍ ആവശ്യപ്പെടുന്ന പക്ഷം ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും ഈടാക്കി കൊണ്ട് സ്‌കൂള്‍ ബസ് നല്‍കാവുന്നതാണ് ‘ .

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments