
ബെര്‍ഹാംപൂര്‍: പിതാവും രണ്ടാനമ്മയും നിരന്തരം പീഡിപ്പിച്ചതിനെ തുടര്‍ന്ന് 20 കാരി ആത്മഹത്യ ചെയ്തു. കുക്കുദഹന്ദി ഗ്രാമത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് ഏറെ മാനസികമായി ബുദ്ധിമുട്ടിയതിനെ തുടര്‍ന്നാണ് കുട്ടി ത്മഹത്യ ചെയ്തത്. മകളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച ദമ്പതികളെ സദര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ ഏഴിനാണ് കുട്ടി സ്വയം തീകൊളുത്തിയത്്. ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുന്നത് പതിവായിരുന്നു.
ഒക്ടോബര്‍ ഏഴിിന് കുട്ടി പിതാവിനോട് പരീക്ഷാ ഫീസ് ചോദിച്ചിരുന്നു. അപ്പോള്‍ പെണ്‍കുട്ടിയെ പിതാവ് കഠിനമായി ശകാരിച്ചു. പിന്നീട് അവള്‍ക്ക് 500 രൂപ കൊടുക്കുകയും ഇവിടെ നിന്ന് പോകണമെന്ന് പറയുകയും ചെയ്തു. എന്നാല്‍ ആ പൈസ കുട്ടി എടുത്തിരുന്നില്ല. രാത്രിയില്‍ ഒരു കുപ്പി പെട്രോള്‍ വാങ്ങി സ്വയം തീകൊളുത്തുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ എംകെസിജി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ബെര്‍ഹാംപൂര്‍ എസ്പി ശരവണ വിവേക് എം പറഞ്ഞു. മരണത്തിന് മുമ്പ് ഡോക്ടറുടെ സാന്നിധ്യത്തില്‍ പോലീസിന് കുട്ടി മൊഴി നല്‍കി
. ഈ മൊഴിയിലാണ് പിതാവും രണ്ടാനമ്മയും തന്നെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും അതാണ് ഇത്തരമൊരു കാര്യത്തിന് തന്നെ പ്രേരിപ്പിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു. പിറ്റേന്ന് രാവിലെ ഏഴ് മണിയോടെയാണ് പെണ്‍കുട്ടി മരിച്ചത്. ആശുപത്രിയിലെ ഡോ. ജിതേന്ദ്ര കുമാര്‍ സാഹു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് (29) കേസ് രജിസ്റ്റര്‍ ചെയ്യുകയും എസ്‌ഐ പ്രഫുല്ല കുമാര്‍ സാഹുവിന് അന്വേഷണ ചുമതല നല്‍കുകയും ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ 1കുട്ടിക്ക് ഒന്നര വയസ്സുള്ളപ്പോള്‍ മരണപ്പെട്ടിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ അച്ഛന്‍ വീണ്ടും വിവാഹം കഴിച്ചു.