ഭവിഷ് അഗർവാളും കുണാൽ കംറയും തമ്മിലുള്ള തർക്കം: ഒല ഇലക്ട്രിക് ഓഹരികൾ 9 ശതമാനത്തോളം ഇടിഞ്ഞു

ഒല ഇലക്ട്രിക് മൊബിലിറ്റിയുടെ ഓഹരികൾ ബിഎസ്ഇയിലെ ഇൻട്രാഡേ ട്രേഡിൽ 9.4 ശതമാനം ഇടിഞ്ഞ് 89.7 രൂപയായി. കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാളും ഹാസ്യനടൻ കുണാൽ കംറയും എക്‌സിൽ (മുമ്പ് ട്വിറ്റർ) നടത്തിയ ചൂടേറിയ വാക്കുതർക്കത്തിന് പിന്നാലെയാണ് ഓഹരികളിൽ ഇടിവ് സംഭവിച്ചിരിക്കുന്നത്. ഒല ഇലക്ട്രിക്കിൻ്റെ സ്‌കൂട്ടറുകളുടെ സർവീസ് പ്രശ്‌നങ്ങളെ ചുറ്റിപ്പറ്റിയാണ് ഏറ്റുമുട്ടൽ. ഒല ഡീലർഷിപ്പിൻ്റെ ചിത്രം ഉൾപ്പെടുത്തിയ കംറയുടെ പോസ്റ്റാണ് വാക്കേറ്റത്തിന് കാരണമായത്. അതിൽ ധാരാളം ഓല സ്‌കൂട്ടറുകൾ പുറത്ത് പാർക്ക് ചെയ്‌ത് പൊടിപടലങ്ങൾ നിറഞ്ഞ് കിടക്കുകയായിരുന്നു.

ഇതേ കമ്പനിയുടെ എസ്‌കൂട്ടറുകളുടെ വിൽപ്പനാനന്തര സർവീസ് നിലവാരത്തിനെതിരെ പരാതികളുമായി ഉപഭോക്താക്കൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിറയുകയായിരുന്നു. ഇതോടെ ഒലയുടെ എസ്കൂട്ടർ സർവീസ് വീണ്ടും പരിശോധനയ്ക്ക് വിധേയമായി.

ഒലയുടെ എസ്‌കൂട്ടർ രജിസ്‌ട്രേഷൻ സെപ്റ്റംബറിൽ 11% പ്രതിമാസം (MoM) കുറഞ്ഞ് 23,965 യൂണിറ്റായി – കഴിഞ്ഞ വർഷം ഒക്ടോബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ വാഹന വിൽപ്പന, രജിസ്‌ട്രേഷൻ 23,594 യൂണിറ്റായിരുന്നു. ഓഗസ്റ്റിലെ 30 ശതമാനത്തിൽ നിന്ന് ഒലയുടെ വിപണി വിഹിതം 27 ശതമാനമായി കുറഞ്ഞു.

ഭവിഷ് അഗർവാളിൻ്റെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പും ഇവികളുടെ തൃപ്തികരമല്ലാത്ത സർവീസിംഗിനെച്ചൊല്ലി ജനരോഷം നേരിടുന്നു. അടുത്തിടെ വാങ്ങിയ ഒരു എസ്‌കൂട്ടറിൻ്റെ സേവനം തൃപ്തികരമല്ലാത്തതിൻ്റെ പേരിൽ കഴിഞ്ഞ മാസം ഒരു ഉപഭോക്താവ് കർണാടകയിൽ ഒല ഇലക്ട്രിക് ഷോറൂം കത്തിച്ചിരുന്നു. ഇതിനിടെയാണ് കോമഡി ആക്ടറുമായുള്ള വാക്കുതർക്കം രൂക്ഷമായത്. ഇതോടെ കമ്പനിയുടെ മേൽ ഉണ്ടായിരുന്ന വിശ്വാസ്യത ആളുകളിൽ കുറയുകയുണ്ടായി.

അതേസമയം, ഒല സ്ഥാപകൻ്റെ ‘കഠിനമായ’ ഭാഷ ചൂണ്ടിക്കാണിച്ചുകൊണ്ട് സമൂഹമാധ്യങ്ങളിൽ ആളുകൾ രംഗത്ത് വന്നു. കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിൽപ്പനാനന്തരവും സേവന നിലവാരവും സംബന്ധിച്ച ഉപഭോക്തൃ പരാതികൾ തള്ളിക്കളയുന്നതിലെ അദ്ദേഹത്തിൻ്റെ ‘അഹങ്കാര’ത്തെ എതിർത്തു. ഒരു മധ്യവർഗക്കാരൻ OLA വാങ്ങാൻ 3-4 മാസത്തെ ശമ്പളം ലാഭിക്കുന്നത് സങ്കൽപ്പിക്കുക, അതിന് ആദ്യ ആഴ്ചയിൽ പ്രശ്‌നങ്ങളുണ്ടാകുകയും തുടർന്ന് ദിവസങ്ങളോളം നിങ്ങളുടെ സേവന കേന്ദ്രത്തിൽ പാർക്ക് ചെയ്യുകയും ചെയ്യുന്നു,” മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments