ഉത്തര്‍ പ്രദേശ്: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ സ്‌കൂല്‍ അധ്യാപകനും കുടുംബവും കൊല്ലപ്പെട്ടത് നീണ്ട കാലത്തെ പകയ്‌ക്കൊടുവിലെ പ്രതികാരം. ഇവരെ വെടിവെച്ച കൊന്ന ചന്ദന്‍ വര്‍മ്മയെന്ന പ്രതിയാണ് ഒരു മാസത്തെ കാത്തിരിപ്പിലാണ് കൊല ചെയ്യാന്‍ തീരുമാനിച്ചതെന്ന് വെളിപ്പെടുത്തിയത്. മാത്രമല്ല, നാളുകള്‍ക്ക് മുന്‍പ് തന്നെ കൊല്ലപ്പെട്ട കുടുംബത്തിനെതിരെ പ്രതി വധ ഭീഷണി മുഴക്കിയിരുന്നു. ഫോണിലൂടെയാണ് ഭീഷണി വിളികള്‍ എത്തിയത്. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായിരുന്ന സുനില്‍ കുമാര്‍, ഭാര്യ പൂനം ഭാരതി, അവരുടെ ഒന്നും ആറും വയസ്സ് മാത്രം പ്രായമുള്ള രണ്ട് പെണ്‍മക്കള്‍ എന്നിവരെ വ്യാഴാഴ്ചയാണ് അമേഠിയിലെ ഭവാനി നഗറിലെ വീട്ടില്‍ വെടിവെച്ച് പ്രതി കൊലപ്പെടുത്തിയത്.
പ്രതിക്കെതിരെ സുനിലിന്‍രെ ഭാര്യ പൂനം ഭാരതി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പകയാണ് ഇവരെ കൊല്ലാന്‍ പ്രേരിപ്പിച്ചതെന്നും ഇവരെ കൊന്നശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനിച്ചതെന്നും പ്രതി വ്യക്തമാക്കി. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായിരുന്ന സുനില്‍ കുമാര്‍, ഭാര്യ പൂനം ഭാരതി, അവരുടെ ഒന്നും ആറും വയസ്സ് മാത്രം പ്രായമുള്ള രണ്ട് പെണ്‍മക്കള്‍ എന്നിവരെ വ്യാഴാഴ്ചയാണ് അമേഠിയിലെ ഭവാനി നഗറിലെ വീട്ടില്‍ വെടിവെച്ച് പ്രതി കൊലപ്പെടുത്തിയത്. പ്രതിക്കെതിരെ സുനിലിന്‍രെ ഭാര്യ പൂനം ഭാരതി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പകയാണ് ഇവരെ കൊല്ലാന്‍ പ്രേരിപ്പിച്ചതെന്നും ഇവരെ കൊന്നശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനിച്ചതെന്നും പ്രതി വ്യക്തമാക്കി.
ആഗസ്റ്റ് 18 ന് റായ്ബറേലിയിലെ ഒരു ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയതായിരുന്നു പൂനവും ഭര്‍ത്താവ് സുനിലും. അവിടെ വെച്ച് ചന്ദന്‍ വര്‍മ്മ എന്നയാള്‍ പൂനത്തിനോട് അപമര്യാദയായി പെരുമാറി. അതിനെതിരെ പ്രതികരിച്ചപ്പോള്‍ ഇയാള്‍ പൂനത്തെയും ഭര്‍ത്താവിനെയും തല്ലിയിരുന്നു. പിന്നീട് പോലീസില്‍ ഇക്കാര്യം അറിയിച്ചാല്‍ നിന്നെയും കുടുംബത്തെയും കൊല്ലുമെന്ന പ്രതി ഭീഷണി പെടുത്തിയിരുന്നുവെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പൂനം വ്യക്തമാക്കിയിരുന്നു. എന്റെ കുടുംബം അപകടത്തിലാണ്. ഭാവിയില്‍ എനിക്കോ ഭര്‍ത്താവിനോ എന്തെങ്കിലും സംഭവമോ അപകടമോ സംഭവിച്ചാല്‍ ചന്ദന്‍ വര്‍മ്മ എന്നയാള്‍ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്യാനും ഉചിതമായ നടപടി സ്വീകരിക്കാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് പൂനം കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് പരാതി നല്‍കിയിരുന്നു.
ഫോണിലൂടെ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. മാത്രമല്ല. ഇയാള്‍ ഫോണില്‍ വാട്‌സാപ്പ് സന്ദേശമയച്ചും ഭീഷണി പെടുത്തിയിരുന്നുവെന്ന് കണ്ടെത്തി. ‘5 പേര്‍ മരിക്കാന്‍ പോകുന്നു, ഞാന്‍ ഉടന്‍ നിങ്ങളെ കാണും എന്ന് ഇയാള്‍ സന്ദേശമയച്ചിരുന്നുവെന്ന് കണ്ടെത്തി. വെള്ളിയാഴ്ച ചന്ദന്‍ വര്‍മയെ കസ്റ്റഡിയിലെടുത്തു. കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പ് അമേഠിയിലെ പ്രശസ്തമായ ക്ഷേത്രത്തിലും ഇയാള്‍ സന്ദര്‍ശനം നടത്തിയിരുന്നു.