50 ശതമാനം Discount-ൽ ഇനി Samsung S23: Samsung Super Deals

സാംസങ് ഗാലക്സി S23 FE, S23, S23 അൾട്രാ എന്നിവയ്ക്കെല്ലാം ഓഫറുണ്ട്.

Samsung Super Deals Up to 50 percent off on super camera premium S23 series
S23 സീരീസ്

Samsung Galaxy S23 സീരീസുകൾ ഇപ്പോഴുള്ളതിൽ ഏറ്റവും മികച്ച ആൻഡ്രോയിഡ് ഫോണുകളാണ്. ഇപ്പോഴിതാ S23 സീരീസിലെ മിക്ക ഫോണുകൾക്കും വമ്പിച്ച വിലക്കിഴിവാണ് ലഭിക്കുന്നത്.

ഫ്ലിപ്കാർട്ടും ആമസോണും വമ്പൻ സെയിൽ ഫെസ്റ്റിവിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. സെപ്തംബർ 27 മുതലാണ് സെയിൽ ഉത്സവത്തിന് കൊടിയേറുന്നത്.

ഈ ഉത്സവ സീസണിന് മുന്നോടിയായി സാംസങ് ഗാലക്‌സി ഫോണുകൾക്ക് വിലയിടിവ് പ്രഖ്യാപിച്ചു. സാംസങ് ഗാലക്‌സി എസ് സീരീസുകൾക്ക് വമ്പൻ കിഴിവാണ് നൽകുന്നത്. പുതുപുത്തൻ ഫോൺ വാങ്ങാൻ പ്ലാനുള്ളവർക്ക് ഓഫർ സ്വന്തമാക്കാം.

Samsung Galaxy S23 ഓഫറുകൾ

ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഓഫറുമാണ് നിലവിൽ ലഭിക്കുന്നത്. അതും 50 ശതമാനത്തിന് മുകളിൽ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗാലക്സി എസ് സീരീസുകളുടെ ഓഫർ ആമസോണിലൂടെ സ്വന്തമാക്കാം. ഫ്ലിപ്കാർട്ടിലും ഏതാനും മോഡലുകൾക്ക് ഓഫറുണ്ട്.

സാംസങ് ഗാലക്സി S23: പ്രീമിയം സ്മാർട്ഫോൺ 74,999 രൂപയ്ക്കാണ് പുറത്തിറക്കിയത്. 8GB+128GB ഫോൺ 47,999 രൂപയ്ക്ക് ലഭ്യമാണ്. ആമസോണിലും ഫോൺ ലഭിക്കും. 1500 രൂപ ബാങ്ക് ഓഫറും ഇതിനൊപ്പം നേടാം.


സാംസങ് ഗാലക്സി S23 Ultra: ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് ഫോണിൻ്റെ വില. ഇത് കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡലുകളാണ്. ഇപ്പോൾ S23 അൾട്രാ 84,099 രൂപയ്ക്കും വാങ്ങാം, 12GB+256GB സ്റ്റോറേജുള്ള ഫോണിൻ്റെ വിലയാണിത്.


Samsung Galaxy S23 സീരീസ് ഫീച്ചറുകൾ

എസ് സീരീസ് സ്‌മാർട്ട്‌ഫോണുകൾ ശക്തമായ പ്രോസസറുകൾ ഉൾപ്പെടുത്തി വരുന്നവയാണ്. ഇവയിൽ കമ്പനി നൂതന ക്യാമറ സംവിധാനങ്ങളാണ് ചേർത്തിട്ടുണ്ട്.

അതിനാൽ തന്നെ ഫോട്ടോഗ്രാഫിയിൽ മികച്ച എക്സ്പീരിയൻസ് ലഭിക്കും. അതുപോലെ ഫോണുകളുടെ ഡിസ്പ്ലേയും അതിശയകരമാണ്. ദീർഘകാല ബാറ്ററികളാണ് എസ് സീരീസ് ഫോണുകളുടെ മറ്റൊരു പ്രത്യേകത.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments