താനെ; ഇന്ധനം അടിച്ചതിന് ശേഷം അഞ്ച് രൂപ ബാലന്‍സ് ചോദിച്ചതിന് ചോദിച്ച് ഡ്രൈവര്‍ക്ക് മര്‍ദ്ദനം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് പെട്രോള്‍ പമ്പില്‍ അഞ്ച് രൂപയ്ക്കുവേണ്ടി തര്‍ക്കം നടന്നത്. പെട്രോള്‍ അടിച്ചതിന് ശേഷം പൈസ നല്‍കിയെന്നും തിരികെ തരാനുള്ള അഞ്ച് രൂപ ചോദിച്ചതിന് പമ്പ് ഓപ്പറേറ്റര്‍ ദേഷ്യപ്പെടുകയും മൂന്ന് പേര് ചേര്‍ന്ന് തന്നെ മര്‍ദിച്ചുവെന്നും 32 കാരനായ ക്യാബ് ഡ്രൈവര്‍ വ്യക്തമാക്കി.
ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഒരു ക്യാബ് ഡ്രൈവറായി ജോലി ചെയ്യുന്ന യുവാവ് യാത്രക്കാരനെ ഇറക്കിയ ശേഷം വാഹനത്തില്‍ വീണ്ടും ഇന്ധനം നിറയ്ക്കുന്നതിനായി ഭിവണ്ടിയിലെ പെട്രോള്‍ പമ്പിലേക്ക് പോയി. 295 രൂപയുടെ ഇന്ധന ബില്ലിന് 300 രൂപ നല്‍കുകയും ബാക്കി 5 രൂപ തിരികെ നല്‍കണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെടുകയുമായിരുന്നു. ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിസാംപുര പോലീസ് സ്റ്റേഷനില്‍ പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്ന് പോലീസ് പറഞ്ഞു.