സത്യജിത്ത് റേയുടെ സിനിമകളില്‍ അഭിനയിച്ച മുതിര്‍ന്ന ബംഗാളി നടന്‍ മനോജ് മിത്ര അതീവ ഗുരുതരാവസ്ഥയില്‍

ഡല്‍ഹി: ശ്വാസതടസത്തെ തുടര്‍ന്ന് ബംഗാളി നടന്‍ മനോജ് മിത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടന്റെ നില വളരെ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ശ്വാസതടസ്സവും സോഡിയം-പൊട്ടാസ്യം അസന്തുലിതാവസ്ഥയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

85-കാരനായ നടന്‍ ഇതിഹാസ സംവിധായകന്‍ സത്യജിത് റേയുടെ ക്ലാസിക്ക്കളായ ഘരേ ബൈരെ , ഗണശത്രു എന്നി സിനിമകളില്‍ അഭിനയിച്ച പ്രതിഭയാണ്. ബുദ്ധദേവ് ദാസ് ഗുപ്ത, ബസു ചാറ്റര്‍ജി, തരുണ്‍ മജുംദാര്‍, ശക്തി സാമന്ത, ഗൗതം ഘോഷ് തുടങ്ങിയ പ്രമുഖ സംവിധായകര്‍ക്കൊപ്പം മനോജ് മിത്ര പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെ ഓണ്‍-പോയിന്റ് അഭിനയ പ്രകടനങ്ങള്‍ക്ക് പുറമേ, മനോജ് മിത്ര 100-ലധികം നാടകങ്ങളും എഴുതിയിട്ടുണ്ട്.

1985-ല്‍ മികച്ച നാടകകൃത്തിനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ്്, 1986-ല്‍ മികച്ച നാടകകൃത്തിനുള്ള കല്‍ക്കട്ട യൂണിവേഴ്‌സിറ്റി അവാര്‍ഡ്, രണ്ട് തവണ പശ്ചിമ ബംഗാള്‍ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. 2005-ല്‍.ഏഷ്യാറ്റിക് സൊസൈറ്റിയുടെ ഗോള്‍ഡ് മെഡല്‍,1980-ല്‍ മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് തുടങ്ങി നിരവദി അവാര്‍ഡുകള്‍ താരത്തിന് ലഭിച്ചിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments