തിരുവനന്തപുരം: സ്ത്രീകളെയും കുട്ടിയെയും മർദ്ദിച്ച കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശി അറസ്റ്റിൽ. തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം കൂടിയായ സിപിഎം നേതാവ് വെള്ളനാട് ശശിയാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ആര്യനാട് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശശിയെ അറസ്റ്റ് ചെയ്തത്. ഉടൻ കോടതിയിൽ ഹാജരാക്കുംമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഹോട്ടലിൽ അതിക്രമിച്ച് കയറി ജീവനക്കാരനെയും ഭാര്യയെയും കുട്ടിയെയും മർദ്ദിച്ചതായാണ് പരാതി ശശിക്ക് എതിരെയുള്ള. വെള്ളനാട് പഞ്ചായത്തിലെ ജീവനക്കാരനായ അരുൺ നടത്തുന്ന ഹോട്ടലിലാണ് അതിക്രമം നടത്തിയത്. കുളക്കോട്ട് റോഡിലെ ഹോട്ടലിൽ എത്തി ആക്രമിച്ചു എന്നാണ് പരാതി.
‘ഊണ് റെഡി’ എന്ന ബോർഡ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തർക്കം നടന്നതിനെ തുടർന്നാണ് അതിക്രമം എന്നാണ് റിപ്പോർട്ട്. സിപിഎം നേതാവിൻറ്റെ അതിക്രമം വീഡിയോ പകർത്തിയ എട്ടു വയസ്സുള്ള കുട്ടിയെയും ശശി ആക്രമിച്ചുവെന്നാണ് കേസ്.