ചത്താലും ലൈക്കും കമന്റും നിർബന്ധം ; മരിച്ചതായി അഭിനയിച്ച് റീലെടുത്ത യുവാവ് ഇനി ശിഷ്ടകാലം ജയിലിൽ

പൊതുജനങ്ങളെ ശല്യപ്പെടുത്തിയതിന് മുകേഷ് കുമാറിനെ ലോക്കൽ പോലീസ് അറസ്റ്റ് ചെയ്തു.

ലക്നൗ : സോഷ്യൽ മീഡിയ യുഗത്തിൽ ഊണിലും ഉറക്കത്തിലും സുഖത്തിലും ദുഃഖത്തിലും സോഷ്യൽ മീഡിയയിൽ രണ്ട് പോസ്റ്റിട്ട് ലൈക്ക് സമ്പാദിച്ചാലേ പലർക്കും ഇന്ന് ആശ്വാസം കിട്ടൂ. ഇപ്പോഴിതാ അങ്ങനെ മുട്ടൻ പണി കിട്ടിയ ഒരാളുടെ അനുഭവം ആണ് പുറത്ത് വരുന്നത്. ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ് സംഭവം.

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ മുകേഷ് കുമാർ എന്നയാൾ മരിച്ചതായി നടിച്ച് കാസ്ഗഞ്ചിലെ റോഡിൽ അനങ്ങാതെ കിടക്കുന്നത് കാണാം. 23 കാരൻ്റെ ശരീരം ഒരു വെളുത്ത ബെഡ് ഷീറ്റിൽ പൊതിഞ്ഞു, മൂക്കിൽ പഞ്ഞി കുത്തി നിറച്ച്, കഴുത്തിൽ ഒരു പുഷ്പമാലയും വച്ചാണ് പ്രദർശിപ്പിക്കുന്നത്. വീഡിയോ അവസാനിക്കുമ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ട് മുകേഷ് കുമാർ പെട്ടെന്ന് എഴുന്നേൽക്കുന്നതും കാണാം. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ വൈറലായത്. പിന്നാലെ പൊതുജനങ്ങളെ ശല്യപ്പെടുത്തിയതിന് മുകേഷ് കുമാറിനെ ലോക്കൽ പോലീസ് അറസ്റ്റ് ചെയ്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments